ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായകളുടെ ആക്രമണം രൂക്ഷം

47 ദിവസത്തിനിടെയുള്ള ആക്രമണത്തില്‍ ആറ് കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്

ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായകളുടെ ആക്രമണം രൂക്ഷം
ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായകളുടെ ആക്രമണം രൂക്ഷം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. 22ഓളം പേര്‍ക്ക് ചെന്നായ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റു. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലുള്ള ബഹ്റൈച്ച് ജില്ലയിലാണ് ഒരു മാസത്തിലേറെയായി നരഭോജി ചെന്നായകളുടെ ആക്രമണമുണ്ടാകുന്നത്. ഓപ്പറേഷന്‍ ഭീഡിയ എന്ന് പേരിട്ട ദൗത്യത്തില്‍ ചെന്നായ്ക്കളെ കണ്ടെത്താന്‍ ഡ്രോണുകളും അവരെ പിടികൂടാന്‍ വലകളും സജ്ജീകരിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

Also Read: നാടുകാണി ചുരത്തില്‍ പോത്തുകളുടെ ജഡം

47 ദിവസത്തിനിടെയുള്ള ആക്രമണത്തില്‍ ആറ് കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടകാരികളായ ആറ് ചെന്നായകളില്‍ നാലെണ്ണത്തെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്. ബാക്കിയുള്ള ചെന്നായകള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടക്കുകയാണ്. ഏകദേശം അമ്പതോളം ഗ്രാമങ്ങളിലാണ് ചെന്നായകളുടെ ആക്രമണം നടന്നത്. രാത്രി സമയങ്ങളില്‍ വീടുകളില്‍ തന്നെ താമസിക്കാനാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വലകള്‍, ട്രാന്‍ക്വിലൈസര്‍ തോക്കുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം ഒരു ചെന്നായയെ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. 72 മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് 25 പേരടങ്ങിയ ഫോറസ്റ്റ് സേന ബഹ്‌റൈച്ചിലെ സിസിയ ഗ്രാമത്തിലെ കരിമ്പ് തോട്ടത്തില്‍ നിന്ന് ചെന്നായകളില്‍ ഒന്നിനെ പിടികൂടിയത്. മറ്റു രണ്ട് ചെന്നായകളെ കൂടി പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്ന് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

Top