കോഴിക്കോട്: ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ വീട്ടിലെത്തി ലോറിയുടമ മനാഫ്. ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുള്ളത്.
കണ്ണാടിക്കലിലെ വീട്ടിലെത്തി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനുമായി മനാഫ് കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകള്‍ മാറിയെന്ന് ഇരുകൂട്ടരും പറഞ്ഞു. പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകള്‍ മനസിലാക്കിയതെന്ന് ജിതിന്‍ ചൂണ്ടിക്കാട്ടി. തന്നെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ജിതിന്‍ പറഞ്ഞു. മനാഫ് സഹോദരന്‍ മുബീന്‍, അര്‍ജുന്റെ സഹോദരന്‍ അഭിജിത്, ജിതിന്‍ എന്നിവരാണ് ഒരുമിച്ചിരുന്നു സംസാരിച്ചത്.