ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി

പുരസ്‌കാരത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കിയാണ് റോഡ്രിയുടെ നേട്ടം.

ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി
ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി

പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള വിഖ്യാത പുരസ്‌കാരമായ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരം റോഡ്രി. പുരസ്‌കാരത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിനെ പിന്നിലാക്കിയാണ് റോഡ്രിയുടെ നേട്ടം. വനിതാ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും സ്പാനിഷുകാരി എയ്റ്റാന ബോണ്‍മാറ്റി അര്‍ഹയായി.

സ്പെയ്നിന് വേണ്ടി യൂറോ കപ്പും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചൂടിയാണ് റോഡ്രി പാരിസിലെ ബാലന്‍ ഡി ഓര്‍ ചടങ്ങില്‍ മിന്നിയത്. സിറ്റിക്കായി കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു. യൂറോയിലെ മികച്ച താരമായതും ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായിരുന്നു.

Also Read: കളര്‍ഫുള്‍ പോസ്റ്ററുമായി ദി പെറ്റ് ഡീറ്റെക്റ്റീവ് !

അവസാന നിമിഷംവരെ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന് പുരസ്‌കാരം കിട്ടുമെന്നായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ റയലിനായി 24 ഗോളാണ് അടിച്ചുകൂട്ടിയത്. സ്പാനിഷ് ലീഗും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ മൂന്ന് കിരീടങ്ങള്‍ സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ആറ് ഗോളാണ് നേടിയത്. ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ഗോളടിച്ച ഇരുപത്തിനാലുകാരന്‍ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ട് തവണ ലക്ഷ്യം കണ്ടു.

വിനീഷ്യസിനെ ഒഴിവാക്കിയെന്ന് ആരോപിച്ച് റയല്‍ മാഡ്രിഡ് താരങ്ങള്‍ ബാലന്‍ ഡി ഓര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടീമായി തെരഞ്ഞെടുക്കപ്പെട്ടത് റയലിനെയായിരുന്നു. റയലിന്റെ ജൂഡ് ബെല്ലിങ്ഹാമിനാണ് ബാലന്‍ ഡി ഓര്‍ പട്ടികയില്‍ മൂന്നാംസ്ഥാനം. എംബാപ്പെ ആറാമതും സിറ്റിയുടെ ഗോളടിക്കാരന്‍ എര്‍ലിങ് ഹാലണ്ട് അഞ്ചാമതുമായി.

Top