ഡല്‍ഹി: കേരള ഹൈക്കോടതിക്ക് സമീപത്തെ മംഗള വനം പക്ഷി സങ്കേതത്തിന്റെ മൂന്ന് അതിര്‍ത്തികൾ സീറോ ബഫര്‍ സോണ്‍ ആക്കാനൊരുങ്ങി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രം അറിയിച്ചു.
പക്ഷി സങ്കേതത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് അതിര്‍ത്തികളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. കരട് വിജ്ഞാപനം മാറ്റങ്ങള്‍ ഇല്ലാതെ അംഗീകരിക്കപ്പെട്ടാല്‍ കേരള ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നേരിടുന്ന പ്രധാന പ്രതിസന്ധി നീങ്ങുകയും ചെയ്യും.
Also Read: പി ആർ ശ്രീജേഷ് ബ്രാൻഡ് അംബാസിഡർ
മംഗളവനത്തിനു ചുറ്റുമുള്ള കൊച്ചി കോര്‍പറേഷനിലും മുളവുകാട് പഞ്ചായത്തിലുമായി 353 സര്‍വേ പ്ലോട്ടുകളാണ് പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരുന്നത്. പരിസ്ഥിതി ലോല മേഖലയില്‍ നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ ഉണ്ട്. ഈ നിയന്ത്രണങ്ങള്‍ കേരള ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തെ ഉള്‍പ്പടെ സാരമായി ബാധിച്ചിരുന്നു.