സൗന്ദര്യ സംരക്ഷണത്തിനും ഞാവൽപഴം അടിപൊളിയാണ്

സൗന്ദര്യ സംരക്ഷണത്തിനായും ഞാവൽ പഴം ഉപയോഗിക്കാം. ഇത് അരച്ച് മുഖത്ത് തേച്ചാൽ ചുളിവുകൾ മാറുകയും ചെറുപ്പം നിലനിർത്തുകയും ചെയ്യും

സൗന്ദര്യ സംരക്ഷണത്തിനും ഞാവൽപഴം അടിപൊളിയാണ്
സൗന്ദര്യ സംരക്ഷണത്തിനും ഞാവൽപഴം അടിപൊളിയാണ്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് ഞാവൽ. നാട്ടിൻപുറങ്ങളിലെല്ലാം സുലഭമായി കാണുന്ന ഒന്നാണ് ഞാവൽ. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാൻ സഹായിക്കുന്നൊരു പഴമാണ് ഞാവല്‍. ഫൈബറിനാലും ജലാംശത്തിനാലും സമ്പന്നമായതിനാലാണ് ഇതിന് ഈ ഗുണമുള്ളത്. എന്നാല്‍ ചിലയാളുകളില്‍ മാത്രം ഞാവല്‍ അസിഡിറ്റിക്ക് കാരണമായി വരാറുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഞാവൽ പഴങ്ങൾ ഉണ്ടാകുന്നത്. ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറെ ഗുണങ്ങളുള്ളതാണ്. ഞാവൽ പഴം ഉപയോഗിച്ച് അച്ചാർ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാം. ഇവയ്‌ക്കെല്ലാം അസാധ്യ സ്വാദും ഉള്ളവയാണ്, കൂടാതെ ഇതിന്റെ പഴത്തിൽ നിന്ന് വിനാഗിരി ഉണ്ടാക്കാം. ഇതിന്റെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ വായിൽ മുറിവ് ഉണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് പുരട്ടിയാൽ ഉണങ്ങുമെന്ന വിശ്വാസവുമുണ്ട്. വായ്‌നാറ്റം ഇല്ലാതാക്കാനായി ഞാവൽ പഴം കഴിക്കാവുന്നതാണ്.

Also Read: അറിയാം കുതിർത്ത അത്തിപ്പഴത്തിന്റെ ഗുണങ്ങൾ

വിറ്റാമിന്‍ സിയും അയണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ഞാവല്‍പ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഞാവൽപ്പഴത്തിന് ‘ഗ്ലൈസെമിക് ഇൻഡെക്സ്’ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതായത് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച പഴമാണിത്. പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും ഇവ സഹായിക്കും.

ഇതിലെ മഗ്നീഷ്യം, വൈറ്റമിൻ B1, B6, സി, കാത്സ്യം എന്നിവ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വർധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മ‍ർദം നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. കാത്സ്യം, ഫോസ്‌ഫറസ്‌, അയൺ എന്നിവ അസ്ഥിക്ഷയത്തെ ചെറുക്കുന്നു. ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് കാൻസറിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അ‌ണുബാധകളെ ചെറുക്കാൻ സഹായിക്കും.

Also Read: എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കം

സൗന്ദര്യ സംരക്ഷണത്തിനായും ഞാവൽ പഴം ഉപയോഗിക്കാം. ഇത് അരച്ച് മുഖത്ത് തേച്ചാൽ ചുളിവുകൾ മാറുകയും ചെറുപ്പം നിലനിർത്തുകയും ചെയ്യും. കൂടാതെ കണ്ണിനു ചുറ്റും തേച്ചാൽ കണ്ണിന് താഴെയുള്ള കറുപ്പ് മാറുന്നു. വായുടെ ആരോഗ്യത്തിന്‍റെ കാര്യത്തിലും ഞാവലിന് ചിലത് ചെയ്യാനാകും. മോണരോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ് പ്രധാനമായും ഇത് സഹായകമാവുക. ഞാവലിന്‍റെ നീര് മൗത്ത്‍വാഷായി പോലും ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഞാവലിന്‍റെ ഇലയ്ക്ക് ബാക്ടീരയകളോട് പൊരുതാനുള്ള കഴിവുണ്ട് എന്നതിനാല്‍ ഇതും ചിലര്‍ വായ വൃത്തിയാക്കുന്നതിനും മറ്റും ഉപയോഗിക്കാറുണ്ട്. രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഞാവല്‍ ഏറെ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, ആന്‍റി – ഓക്സിഡന്‍റ്സ് എന്നിവയെല്ലാം തന്നെ ഇതിന് സഹായകമായി വരുന്നത്. ആസ്ത്മയുള്ളവര്‍ക്കും പനി പോലുള്ള അവസ്ഥയിലുള്ളവര്‍ക്കുമെല്ലാം ഞാവല്‍ വളരെ നല്ലതാണ്.

Also Read: വണ്ണം കുറയ്ക്കാൻ ലൂബിക്ക ജ്യൂസ് നല്ലത്

അയേണ്‍ കുറവ് നേരിടുന്നവരില്‍ സ്വാഭാവികമായും ഹീമോഗ്ലോബിൻ കുറവായിരിക്കും. ഇത്തരക്കാര്‍ക്കും ഞാവല്‍ ഉപകാരപ്പെടും. കാരണം ഇത് അയേണിന്‍റെ നല്ലൊരു ഉറവിടമാണ്. രക്തം ശുദ്ധീകരിക്കാനും വിഷാംശങ്ങള്‍ പുറന്തള്ളാനുമെല്ലാം ഞാവല്‍ ഉപകരിക്കുന്നു. ഇവയ്ക്ക് പുറമെ ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൂടി ഇത് പ്രയോജനപ്പെടുന്നു. നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഞാവല്‍ ഏറെ ഉപകാരപ്രദമാണ്. ഞാവലിലുള്ള വൈറ്റമിൻ-എ, വൈറ്റമിൻ -ബി, വൈറ്റമിൻ-സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

Top