CMDRF

യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ നിറഞ്ഞാടി ‘മണിച്ചിത്രത്താഴ്’ ടീസര്‍

യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ നിറഞ്ഞാടി ‘മണിച്ചിത്രത്താഴ്’ ടീസര്‍
യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ നിറഞ്ഞാടി ‘മണിച്ചിത്രത്താഴ്’ ടീസര്‍

റിലീസ് ചെയ്ത് 31 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. അതും പുത്തന്‍ 4K ദൃശ്യമികവോടെ . ആഗസ്റ്റ് 17നാണ് ചിത്രത്തിന്റെ റി റിലീസ്. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം മണിച്ചിത്രത്താഴിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നു. ഹൊറര്‍ ത്രില്ലര്‍ മോഡില്‍ ഒരുക്കിയ ടീസര്‍ ഏറെ ആവേശത്തോടെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

യുട്യൂബ് ട്രെന്റിങ്ങില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മണിച്ചിത്രത്താഴ് ടീസര്‍. 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. മലയാളത്തിലെ വന്‍ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

Top