CMDRF

മാനിക്യൂറും പെഡിക്യൂറും ഇനി വീട്ടിലിരുന്ന് ചെയ്യാം

ബ്യൂട്ടിപാര്‍ലറില്‍ പോകാതെ വീട്ടിലിരുന്നുതന്നെ മാനിക്യൂറും പെഡിക്യൂറും ചെയ്യാം.

മാനിക്യൂറും പെഡിക്യൂറും ഇനി വീട്ടിലിരുന്ന് ചെയ്യാം
മാനിക്യൂറും പെഡിക്യൂറും ഇനി വീട്ടിലിരുന്ന് ചെയ്യാം

നാമെല്ലാം സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധാലുക്കാളാണ്. സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോൾ മുഖവും തലമുടിയും മാത്രം ശ്രദ്ധിച്ചാൽ പോര. കൈകളും കാലുകളും നഖവും എല്ലാം ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. പലരും ബ്യൂട്ടി പാർലറിൽ പോകുമ്പോൾ വാക്‌സിങ് അടക്കം ചെയ്താലും കൈകാൽ നഖങ്ങളും കാൽപ്പാദങ്ങളുമൊന്നും ഭംഗിയാക്കാൻ മെനക്കെടാറില്ല. എന്നാൽ ഇനി അതിനുവേണ്ടി പാർലറിൽ പോയി സമയവും പണവും കളയേണ്ടതില്ല. നിങ്ങൾക്ക് വീട്ടിൽത്തന്നെ ഇവയെല്ലാം ചെയ്യാവുന്നതേയുള്ളൂ. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ മൃദുലമായ കൈകാലുകൾ സ്വന്തമാക്കാൻ സാധിക്കും.

പെഡിക്യൂർ എങ്ങനെ വീട്ടിൽ ചെയ്യാം

ആദ്യംതന്നെ കാൽനഖങ്ങളിൽ ഇട്ടിരിക്കുന്ന നെയിൽപോളിഷ് റിമൂവർ കൊണ്ട് തുടച്ചുവൃത്തിയാക്കുക. ശേഷം നിങ്ങളുടെ ഇഷ്ടാനുസരണം നഖം വെട്ടി വൃത്തിയാക്കുക. ഇതാണ് ആദ്യത്തെ സ്റ്റെപ്പ്. ഇനി എങ്ങനെയാണ് കാൽപാദങ്ങൾ വൃത്തിയാക്കേണ്ടതെന്ന് നോക്കാം.

Pedicure

ഒരു ബേസനിലോ മറ്റോ ചെറു ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് ഷാമ്പൂ, നാരങ്ങാനീര്, ഉപ്പ്, അൽപ്പം വെളിച്ചെണ്ണ ഇവചേർത്ത് യോജിപ്പിച്ച് ഇതിലേക്ക് കാലുകൾ ഇറക്കി വയക്കുക. പത്തോ ഇരുപതോ മിനിറ്റ് അങ്ങനെതന്നെ വച്ചതിന് ശേഷം കാലുകൾ പ്യുബിക്ക് സ്‌റ്റോൺ ഉപയോഗിച്ചോ ഏതെങ്കിലും ഫൂട്ട് സ്‌ക്രബ്ബ് ഉപയോഗിച്ചോ നന്നായി വ്യത്തിയാക്കിയെടുക്കുക. കാലിലെ മൃതകോശങ്ങൾ കളയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി കാലുകൾ ഒരു ഉണങ്ങിയ ടൗവ്വൽ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. തുടർന്ന് ഏതെങ്കിലും മോയ്‌സ്ചറൈസിങ് ക്രീം പുരട്ടി നന്നായി മസാജ് ചെയ്യുക. ഇഷ്ടമുള്ള നെയിൽ പോളിഷ് ഇട്ട് കാലുകൾ മനോഹരമാക്കാവുന്നതാണ്.

മാനിക്യൂർ വീട്ടിൽ ചെയ്യാം

Manicure

കൈപ്പത്തിയും കൈനഖങ്ങളും വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കൈകളിലെ പഴയ നെയിൽ പോളിഷ് റിമൂവ് ചെയ്യുക. ഇഷ്ടമുളള ആകൃതിയിൽ നെയിൽ കട്ടറുപയോഗിച്ച് നഖം ഷെയ്പ്പ് ചെയതെടുക്കാം. ഒരു ബേസനിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് കുറച്ച് ഷാമ്പു, നാരങ്ങാനീര്, ഉപ്പ് എന്നിവചേർത്ത് മിക്‌സ് ചെയ്ത് കൈകൾ അതിൽ പത്തോ ഇരുപതോ മിനിറ്റ് മുക്കിവയ്ക്കുക. ഇനി സ്‌ക്രബ്ബർ ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഇതിനായി ഏതെങ്കിലും സ്‌ക്രബ്ബർ ഉപയോഗിക്കാവുന്നതാണ്. മുഖം സ്‌ക്രബ്ബ് ചെയ്യാൻ ഉപയോഗിക്കുന്ന സ്‌ക്രബ്ബർ തന്നെ കൈകാലുകളിലും ഉപയോഗിക്കാവുന്നതാണ്. അതല്ലെങ്കിൽ കുറച്ച് അരിപ്പൊടിയും തേനും കൂടി മിക്‌സ്‌ചെയ്‌തെടുത്ത് അത് കൈകളിൽ പുരട്ടി ഉരച്ച് കഴുകാവുന്നതാണ്. ശേഷം കൈകൾ ഉണങ്ങിയ ടൗവ്വൽ കൊണ്ട് തുടച്ചെടുത്ത ശേഷം മോയ്‌സ്ചറൈസിംഗ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം. താഴെനിന്ന് മുകളിലേക്ക് എന്ന രീതിയിൽ വേണം മസാജ് ചെയ്യാൻ. പിന്നീട് ഇഷ്ടമുള്ള നെയിൽപോളിഷ് ഇട്ട് നഖങ്ങളെ മനോഹരമാക്കാം.

Also Read:സന്ധിവാത സാധ്യത തടയാൻ സഹായിക്കുന്ന 7 സൂപ്പർഫുഡുകൾ

Top