CMDRF

ടോസില്‍ കൃത്രിമത്വം; ടോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സൂം ചെയ്ത് കാണിച്ചാണ് ഐപിഎല്‍ അധികൃതര്‍

ടോസില്‍ കൃത്രിമത്വം; ടോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സൂം ചെയ്ത് കാണിച്ചാണ് ഐപിഎല്‍ അധികൃതര്‍
ടോസില്‍ കൃത്രിമത്വം; ടോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സൂം ചെയ്ത് കാണിച്ചാണ് ഐപിഎല്‍ അധികൃതര്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോസില്‍ കൃത്രിമത്വം ഇല്ലെന്ന് തെളിയിക്കാന്‍ അധികൃതര്‍. കോയിന്‍ ടോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സൂം ചെയ്ത് കാണിച്ചാണ് ഐപിഎല്‍ അധികൃതര്‍ ആരോപണങ്ങള്‍ തള്ളിയത്. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ടോസില്‍ കൃത്രിമത്വം എന്ന ആരോപണം ഉയര്‍ന്നുവന്നത്.

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിനിടെ ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസിയുടെ ചില ആംഗ്യങ്ങള്‍ സംഭവം വീണ്ടും വിവാദമാക്കി. ഡു പ്ലെസി ടോസിലെ കൃത്രിമത്വം സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സിനോട് വിശദീകരിച്ചുവെന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ വാദം. ഇതിന് പിന്നാലെയാണ് കൃത്രിമത്വം ഇല്ലെന്ന് തെളിയിക്കാന്‍ അധികൃതര്‍ തന്നെ നേരിട്ടെത്തിയത്.

കോയിന്‍ നിലത്തുനിന്നെടുത്ത ജവഹര്‍ലാല്‍ ശ്രീനാഥ് മുംബൈയ്ക്ക് അനുകൂലമായി ടോസ് മാറ്റിയെന്നായിരുന്നു ആരോപണം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ടോസില്‍ ഒരു കൃത്രിമത്വവും നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ അടുത്ത ദൃശ്യങ്ങള്‍ ആരാധകര്‍ പങ്കുവെച്ചു.

Top