തൃശൂര്‍: മണിപ്പൂര്‍ ജനത ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം, അതും ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദത്തിന് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.