CMDRF

കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയായ മഞ്ചേശ്വരം കോഴക്കേസ് വാദം പൂര്‍ത്തിയായി

കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയായ മഞ്ചേശ്വരം കോഴക്കേസ് വാദം പൂര്‍ത്തിയായി
കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയായ മഞ്ചേശ്വരം കോഴക്കേസ് വാദം പൂര്‍ത്തിയായി

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് തള്ളണമെന്ന ഹരജിയില്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധിപറയാനായി 29ലേക്ക് മാറ്റി.നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമാണ് കേസ്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം ആറുപേരാണ് പ്രതികള്‍. കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയാണ്. ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ്.സി -എസ്.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Top