CMDRF

മഞ്‍ജു വാര്യര്‍ ചിത്രം മിസ്റ്റർ എക്സ്, അപ്‌ഡേറ്റുകൾ

മഞ്‍ജു വാര്യര്‍ ചിത്രം മിസ്റ്റർ എക്സ്, അപ്‌ഡേറ്റുകൾ
മഞ്‍ജു വാര്യര്‍ ചിത്രം മിസ്റ്റർ എക്സ്, അപ്‌ഡേറ്റുകൾ

ഞ്‍ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ എക്സ്. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്സിലെ മഞ്‍ജു വാര്യരുടെ ഫോട്ടോകള്‍ പുറത്തുവിട്ടു.

ശരത് കുമാറും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ആര്യക്കും ഗൗതം കാര്‍ത്തിക്കിനും ഒപ്പമുണ്ടാകും. അതുല്യ രവിയും റെയ്‍സ വില്‍സണും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

‘അസുരൻ’ എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ മഞ്‍ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്‍ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം ‘തുനിവാ’ണ്. അജിത്ത് നായകനായെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് തുനിവിന്റെ തിരക്കഥയുംം സംവിധാനവും നിര്‍വഹിച്ചത്.

മഞ്‍ജു വാര്യര്‍ ‘കണ്‍മണി’ എന്ന കഥാപാത്രമായിട്ടാണ് തുനിവില്‍ വേഷമിട്ടത്. മിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മഞ്‍ജുവിന്റേത്. നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ശങ്കര്‍, ദര്‍ശൻ, ബാല ശരണവണ്‍, ചിരാഗ് ജനി, റിതുരാജ് സിംഗ്, സിജോയ് വര്‍ഗീസ്, പവനി റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ട തുനിവ്‍ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറാണ്. വിജയ്‍യുടെ ‘വാരിസി’ നൊപ്പം ആയിരുന്നു അജിത്ത് ചിത്രം ‘തുനിവും’ റിലീസ് ചെയ്‍തത്. അജിത്ത് കുമാറിന്റെ തുനിവിലെ ജിബ്രാന്റെ സംഗീതത്തിലുള്ള ഗാനങ്ങളും വൻ ഹിറ്റായി മാറിയിരുന്നു.

Top