CMDRF

‘ദ മാസ്റ്റർ ഓഫ് ഹാർട്സ്’; ‘മന്മഥൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

‘ദ മാസ്റ്റർ ഓഫ് ഹാർട്സ്’; ‘മന്മഥൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
‘ദ മാസ്റ്റർ ഓഫ് ഹാർട്സ്’; ‘മന്മഥൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

സംവിധായകനായും നടനായും ഇതിനകം സിനിമാലോകത്ത് ശ്രദ്ധേയനായ അൽത്താഫ് സലീം നായകനായെത്തുന്ന ‘മന്മഥൻ’ സിനിമയുടെ രസകരമായ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ദ മാസ്റ്റർ ഓഫ് ഹാർട്സ്’ എന്ന ടാഗ് ലൈനിലാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറായാണ് അൽത്താഫ് എത്തുന്നത്. പക്ഷേ സ്ത്രീകളുടെ മുഖത്തുപോലും നോക്കാൻ പേടിയുള്ളയാളാണ് അൽത്താഫിന്‍റെ കഥാപാത്രം. ഇതുമൂലം അൽത്താഫിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും കൗതുകകരവുമായ ഒരുപിടി കാര്യങ്ങളാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.

Alos Read: ഇന്ത്യൻ ടീമിൽ മാറ്റം; യുവതാരം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍

അനസ് കടലുണ്ടിയാണ് സിനിമയുടെ സംവിധായകൻ. ഡാരിയസ് യാർമിലും അനസ് കടലുണ്ടിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാങ് ഫിലിം ഫാക്ടറി എന്നീ ബാനറുകളിൽ ഡാരിയസ് യാർമിൽ, സുജിത് കെ.എസ് എന്നിവർ ചേർന്നാണ് ചിത്രം നി‍ര്‍മ്മിക്കുന്നത്.

സംഗീതം: ബിബിൻ അശോക്, ജുബൈർ മുഹമ്മദ്, കോ പ്രൊഡ്യൂസർ: ലിജിൻ മാധവ്, എക്സി.പ്രൊഡ്യൂസർ: പ്രണവ് പ്രശാന്ത്, ഛായാഗ്രഹണം: യുക്തിരാജ് വി, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, കലാസംവിധാനം: സജീഷ് താമരശേരി, വിഎഫ്എക്സ്: കൊക്കൂൺ മാജിക്, മേക്കപ്പ്: റഷീദ് അഹമ്മദ്, എഡിറ്റർ: വിനയൻ എം.ജെ, കോസ്റ്റ്യൂം: സൂര്യ ശേഖർ, ചീഫ് അസ്സോ.ഡയറക്ടർ: സാംജി എം ആന്‍റണി, അസ്സോ.ഡയറക്ടർ: അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ക്രിയേറ്റീവ് അസ്സോസിയേറ്റ്: ബിനോഷ് ജോർജ്ജ്, സ്റ്റിൽസ്: കൃഷ്ണകുമാർ ടി.എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, ഡിസൈൻസ്: റോക്കറ്റ് സയൻസ്.

‘Manmadhan’ title poster out
Top