അഴകിൽ മന്നൻ, തലയെടുപ്പിൽ കേമൻ ; സ്ലാവിയ മോണ്ടേ കാര്‍ലോയുമായി സ്‌കോഡ

വാഹനത്തിന്റെ പുതിയ രണ്ട് പതിപ്പുകള്‍ കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

അഴകിൽ മന്നൻ, തലയെടുപ്പിൽ കേമൻ ; സ്ലാവിയ മോണ്ടേ കാര്‍ലോയുമായി സ്‌കോഡ
അഴകിൽ മന്നൻ, തലയെടുപ്പിൽ കേമൻ ; സ്ലാവിയ മോണ്ടേ കാര്‍ലോയുമായി സ്‌കോഡ

ന്ത്യയില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചതില്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയ്ക്ക് സുപ്രധാന പങ്കുവഹിച്ച വാഹനമാണ് സ്ലാവിയ എന്ന സെഡാന്‍. നിലവിൽ ശ്രേണിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ വാഹനത്തിന്റെ പുതിയ രണ്ട് പതിപ്പുകള്‍ കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. സ്ലാവിയ സ്‌പോര്‍ട്ട്‌ലൈന്‍, മോണ്ടേ കാര്‍ലോ എന്നിവയാണ് സ്ലാവിയയുടെ നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഈ പുത്തൻ പതിപ്പുകള്‍.

കാഴ്ചയില്‍ റെഗുലര്‍ മോഡലിന് വളരെ സമാനമായാണ് സ്‌പോര്‍ട്ട്‌ലൈന്‍ എത്തുന്നതെങ്കിലും മോണ്ടേ കാര്‍ലോയില്‍ നിരവധി പുതുമകളാണ് വരുത്തിയിട്ടുള്ളത്. ബ്ലാക്ക് നിറത്തിലേക്ക് മാറിയ ഗ്രില്ലിന്റെ ബോര്‍ഡര്‍, ബോഗ്‌ലാമ്പിന് സമീപത്തായി നല്‍കിയ ബ്ലാക്ക് ഇന്‍സേര്‍ട്ട്, കൂടാതെ ബമ്പറില്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് ലോവര്‍ ലിപ്പ് എന്നിവയാണ് മുന്നില്‍ വരുത്തിയിട്ടുള്ള പുതുമ. അതേസമയം ഹെഡ്‌ലൈറ്റ്, ഡി.ആര്‍.എല്‍, ബോണറ്റ് തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ അഴിച്ചുപണി നടത്തിയിട്ടില്ല.

Also Read: ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത നേടി ബസാൾട്ട് എസ്‌യുവി കൂപ്പെ

SLAVIA MONTE CARLO

പുതിയ പതിപ്പുകളിലെ വശങ്ങളിലുമുണ്ട് മാറ്റങ്ങള്‍.16 ഇഞ്ച് വലിപ്പത്തില്‍ പൂര്‍ണമായും ബ്ലാക്ക് നിറത്തിലാണ് നിലവിൽ അലോയി വീല്‍ തീര്‍ത്തിരിക്കുന്നത്. മോണ്ടേ കാര്‍ലോ ബാഡ്ജിങ്ങും ഫെന്‍ഡറില്‍ നല്‍കിയിട്ടുണ്ട്. സ്‌പോട്ടി സൈഡ് സ്‌പോയിലര്‍, ബ്ലാക്ക് റിയര്‍വ്യു മിറര്‍ കവര്‍ എന്നിവയും വശങ്ങളിലെ പുതുമയാണ്. കൂടുതല്‍ ഡാര്‍ക്ക് ആയിട്ടുള്ള ടെയ്ല്‍ലാമ്പ്, ഹാച്ച്‌ഡോറിന് മുകളിലായി നല്‍കിയിട്ടുള്ള സ്‌പോട്ടി സ്‌പോയിലര്‍, ബ്ലാക്ക് ബമ്പര്‍ ഗാര്‍ണിഷിനൊപ്പം ഡിഫ്യൂസറും ചേര്‍ന്നാണ് കാറിന്റെ പിന്‍ഭാഗം അലങ്കരിക്കുന്നത്.

Also Read: ഇത് വി.ഐ.പി.നമ്പര്‍ ഡാ! 0001 നമ്പറിന് വില ആറുലക്ഷം

സ്‌പോര്‍ട്ടി ഭാവം, അഴകുകൂട്ടാൻ അൽപ്പം പൊടികൈകൾ

skoda slavia monte carlo edition

നിലവിലുള്ള റെഗുലര്‍ സ്ലാവിയയിലേതിന് സമാനമായാണ് മോണ്ടേ കാര്‍ലോയുടെയും അകത്തളം തീര്‍ത്തിരിക്കുന്നത്. എന്നാല്‍,ഇതില്‍ വരുത്തിയിരിക്കുന്നത് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനായി ഏതാനും കൂട്ടിച്ചേര്‍ക്കലുകളാണ് . ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുള്ള റെഡ് സ്ട്രിപ്പ്, റെഡ് ആന്‍ഡ് ബ്ലാക്ക് ഫിനീഷിങ്ങില്‍ തീര്‍ത്തിരിക്കുന്ന സീറ്റുകള്‍, കൂടാതെ റെഡ് തീം വെര്‍ച്വല്‍ കോക്പിറ്റ്, ഡാര്‍ക്ക് ഡോര്‍ ട്രിം, റെഡ് സ്റ്റിച്ചിങ്ങ് നല്‍കിയിട്ടുള്ള ആംറെസ്റ്റും ഡോര്‍ പാഡുകളുമാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള മാറ്റങ്ങള്‍.

Also Read: കാർ വാങ്ങും മുമ്പേ അറിയണ്ടേ സേഫ് ആണോയെന്ന് ? അറിയാം ക്യുആർ കോഡ് സ്‍കാനിലൂടെ..

115 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടി.എസ്.ഐ. ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ഡ്ജ് എന്‍ജിനും 150 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുമാണ് നിലവിൽ ഈ വാഹനത്തില്‍ മോണ്ടേ കാര്‍ലോ പതിപ്പിലും കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഈ പുത്തൻ പതിപ്പിൽ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Top