CMDRF

മാനോളോ മാര്‍ക്കേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യപരിശീലകൻ

മാനോളോ മാര്‍ക്കേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യപരിശീലകൻ
മാനോളോ മാര്‍ക്കേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യപരിശീലകൻ

ഡല്‍ഹി: ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി മാനോളോ മാര്‍ക്കേസിനെ തിരഞ്ഞെടുത്തു. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലക ചുമതല വഹിക്കുന്നുണ്ട് അദ്ദേഹം.

2024-25 സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരും. ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് ചുമതല വഹിക്കുന്നതിനൊപ്പംതന്നെ എഫ്.സി. ഗോവയുടെ ചുമതലയും ഒരേസമയം നിര്‍വഹിക്കും. ദേശീയ ടീമിനൊപ്പം ജോലി നിര്‍വഹിക്കാന്‍ അദ്ദേഹത്തെ ഗോവ വിട്ടുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

ഫുട്‌ബോള്‍ രംഗത്ത് മികച്ച പ്രാവീണ്യവും പാണ്ഡിത്യവുമുള്ള താരമാണ് സ്പാനിഷ് മുന്‍ താരമായ മാര്‍ക്കേസ്.2020-ലാണ് ഇന്ത്യയില്‍ പരിശീലകനായി എത്തുന്നത്. 2020 മുതല്‍ 2023 വരെ മൂന്നുവര്‍ഷക്കാലം ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായി.

ഇക്കാലയളവില്‍ ഹൈദരാബാദ് ടീമിലെ നിരവധി താരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തി. 2021-22 സീസണില്‍ ഹൈദരാബാദിനെ ഐ.എസ്.എല്‍. ചാമ്പ്യന്മാരാക്കാനും അദ്ദേഹത്തിനായി. കഴിഞ്ഞവര്‍ഷം മുതല്‍ ഗോവ എഫ്.സി.യുടെ പരിശീലക ചുമതല നിര്‍വഹിച്ചുവരുന്നു.

ഇന്ത്യയിലെത്തുന്നതിന് മുന്‍പ് സ്വന്തം നാടായ സ്‌പെയിനില്‍ പരിശീലക കരിയര്‍ ആരംഭിച്ചിരുന്നു. ടോപ് ഡിവിഷന്‍ ക്ലബായ ലാസ് പാല്‍മാസ്, ലാസ് പാല്‍മാസ് ബി, എസ്പാന്യോള്‍ ബി, ബദലോണ, പ്രാത്, യൂറോപ്പ (മൂന്നാം ഡിവിഷന്‍) ക്ലബുകളില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top