ഇപിഎഫ് അംഗങ്ങൾക്കുള്ള ലൈഫ് ഇൻഷുറൻസ് തുടരും; മൻസുഖ് മാണ്ഡവ്യ

ആശ്രിതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ഉറപ്പാക്കുന്നതാണ് എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം.

ഇപിഎഫ് അംഗങ്ങൾക്കുള്ള ലൈഫ് ഇൻഷുറൻസ് തുടരും; മൻസുഖ് മാണ്ഡവ്യ
ഇപിഎഫ് അംഗങ്ങൾക്കുള്ള ലൈഫ് ഇൻഷുറൻസ് തുടരും; മൻസുഖ് മാണ്ഡവ്യ

ഡൽഹി: ഇപിഎഫ് അംഗങ്ങൾക്കുള്ള ലൈഫ് ഇൻഷുറൻസ് തുടരുമെന്നു കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഇൻഷുറൻസ് പരിരക്ഷയുടെ കാലാവധി അവസാനിച്ച ഏപ്രിൽ 27 മുതൽ പ്രാബല്യമുണ്ടാകും. ആശ്രിതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ഉറപ്പാക്കുന്നതാണ് എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം.

ഓൺലൈൻ ടാക്സി സർവീസുകളിലെയും ഉൽപന്നവിതരണ കമ്പനികളിലെയും ജീവനക്കാരുടെ ക്ഷേമത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവർക്കു പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതടക്കമുള്ള നടപടികളാണു പരിഗണിക്കുന്നത്.

Also Read: നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും

ഒരു ഡ്രൈവർ തന്നെ ഒന്നിലേറെ ഓൺലൈൻ ടാക്സി കമ്പനികളിൽനിന്നു പ്രതിഫലം പറ്റുന്നതിനാൽ തൊഴിലാളിയെന്ന നിലയിൽ എങ്ങനെ പരിഗണിക്കുമെന്നതു തൊഴിൽ മന്ത്രാലയത്തിനു തലവേദനയുണ്ടാക്കുന്നുണ്ട്. ഓൺലൈൻ സ്ഥാപനങ്ങളിൽനിന്ന് ഓരോ ഇടപാടിനും ഒരു രൂപ വീതം തൊഴിലാളികളുടെ ആരോഗ്യക്ഷേമത്തിനായി ഈടാക്കുന്നതും പരിഗണനയിലുണ്ട്.

Top