CMDRF

മൂന്നാം മെഡലിനരികെ മനു ഭാക്കർ; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിൽ കടന്നു

മൂന്നാം മെഡലിനരികെ മനു ഭാക്കർ; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിൽ കടന്നു
മൂന്നാം മെഡലിനരികെ മനു ഭാക്കർ; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിൽ കടന്നു

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ മൂന്നാം മെഡൽ നേട്ടത്തിനരികെ ഇന്ത്യയുടെ മിന്നും താരം മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മനു ഭാക്കർ ഫൈനൽ യോഗ്യത നേടി. അതേസമയം രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഫൈനൽ യോഗ്യത നേടിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ ഇഷ സിങ് പുറത്തായി. 18-ാമതെത്താനേ താരത്തിന് കഴിഞ്ഞുള്ളൂ.

590-24x. സ്‌കോറിന് ഫിനിഷ് ചെയ്താണ് ഇന്ത്യയുടെ മനു ഭാക്കർ രണ്ടാമതെത്തിയത്. ഇനി ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനൽ മത്സരം. ഈ ജയത്തോടെ പാരീസിലെ തന്റെ മൂന്നാം മെഡൽ ലക്ഷ്യംവെയ്ക്കുകയാണ് താരം. അതേസമയം, ഇതേ ഇനത്തിൽ മത്സരിച്ച ഇഷ സിങ് 581-17x. സ്‌കോറോടെയാണ് പതിനെട്ടാമതെത്തിയത്.

ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ഷൂട്ടർമാരായിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുക. 585 ആയിരുന്നു കട്ട് ഓഫ് സ്‌കോർ. ഇതുവരെ പാരീസ് ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ മനു ഭാക്കർ നേടിക്കഴിഞ്ഞു. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം വിഭാഗത്തിലുമാണ് മനു വെങ്കല മെഡൽ നേടിയത്. 22-കാരിയായ താരം ഹരിയാന സ്വദേശിയാണ്.

Top