CMDRF

മനു ഭാക്കറിന് ഡൽഹിയിൽ വൻസ്വീകരണം

മനു ഭാക്കറിന് ഡൽഹിയിൽ വൻസ്വീകരണം
മനു ഭാക്കറിന് ഡൽഹിയിൽ വൻസ്വീകരണം

ഡൽഹി: പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കർ ജന്മനാട്ടിലെത്തി. വൻആവേശത്തോടെയാണ് ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ താരത്തെ സ്വീകരിച്ചത്. ഇന്ത്യൻ ഷൂട്ടിം​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകൾ നേടാനുള്ള ശ്രമം തുടരുമെന്നും മനു ഭാക്കർ വ്യക്തമാക്കി.

ഒളിംപിക്സ് ഷൂട്ടിം​ഗിൽ 12 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്. ഇത്തവണ ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിം​ഗിലാണ് ലഭിച്ചിരിക്കുന്നത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗ്-മനു ഭാക്കർ സഖ്യവും വെങ്കല മെഡൽ സ്വന്തമാക്കി.

Top