പലകുട്ടികളും ഇപ്പോഴും കെട്ടിടത്തിനടിയില്‍; ഗസയില്‍ കാണാതായത് 21,000 കുട്ടികളെ

പലകുട്ടികളും ഇപ്പോഴും കെട്ടിടത്തിനടിയില്‍; ഗസയില്‍ കാണാതായത് 21,000 കുട്ടികളെ

ഗസ സിറ്റി: ഗസയിലെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ 21,000 കുട്ടികളെ കാണാതായതായി സന്നദ്ധ സംഘടന ‘സേവ് ദി ചില്‍ഡ്രന്‍’. കാണാതായ കുട്ടികളെ കണ്ടെത്താന്‍ വെടിനിര്‍ത്തല്‍ വേണമെന്നും സംഘം ആവശ്യപ്പെട്ടു.

നിരവധി കുട്ടികള്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയതായും അവരെയൊന്നും പുറത്തെടുക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ബോംബിട്ടു തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനായിരത്തോളം പലസ്തീനികള്‍ അകപ്പെട്ടതായും ഇതില്‍ 4000ത്തോളം കുട്ടികള്‍ ആണെന്നും സന്നദ്ധ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എണ്ണമറ്റ കുട്ടികള്‍ നിര്‍ബന്ധിതമായി അറസ്റ്റ് ചെയ്യപ്പെടുകയും തിരോധാനം ചെയ്യപ്പെടുകയും ഗസയ്ക്ക് പുറത്തേക്ക് കടത്തപ്പെടുകയും ചെയ്തു. 17,000ത്തോളം പലസ്തീനി കുട്ടികളാണ് അവരുടെ കുടുംബങ്ങളില്‍നിന്ന് വേര്‍പ്പെടുകയും ഒറ്റപ്പെടുകയും ചെയ്തത്. ഇങ്ങനെയുള്ള കുട്ടികള്‍ പലതരത്തിലുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും അവഗണനക്കും ഇരകളായിത്തീരാനുള്ള സാധ്യതയെ കുറിച്ചും സംഘം മുന്നറിയിപ്പ് നല്‍കുന്നു.

Top