പലര്‍ക്കും ഇംഗ്ലീഷ് അറിയുകപോലുമില്ല; ആര്‍സിബിക്കെതിരെ സെവാഗ്

പലര്‍ക്കും ഇംഗ്ലീഷ് അറിയുകപോലുമില്ല; ആര്‍സിബിക്കെതിരെ സെവാഗ്
പലര്‍ക്കും ഇംഗ്ലീഷ് അറിയുകപോലുമില്ല; ആര്‍സിബിക്കെതിരെ സെവാഗ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മോശം പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്, മനോജ് തിവാരി തുടങ്ങിയവര്‍ കടുത്ത വിമര്‍ശനമാണ് ടീമിനെതിരെ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ സ്റ്റാഫുകള്‍ ഇല്ലാത്ത ടീമില്‍ ആശയവിനിമയം പോലും നടക്കുന്നില്ലെന്നാണ് സെവാഗിന്റെ വിമര്‍ശനം.

മികച്ച താരങ്ങള്‍ റോയല്‍ ചലഞ്ചേഴ്‌സ് വിട്ടുപോകുന്നുവെന്ന് മനോജ് തിവാരി പറഞ്ഞു. യൂസ്വേന്ദ്ര ചഹല്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്നു. ഇപ്പോള്‍ അയാള്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുന്നു. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ചഹല്‍ മുന്നിലുണ്ടെന്നും മനോജ് തിവാരി വ്യക്തമാക്കി.

ഒരു ടീമില്‍ 12 മുതല്‍ 15 വരെ ഇന്ത്യന്‍ താരങ്ങളുണ്ടാവും. 10 പേര്‍ വരെയാവും വിദേശ താരങ്ങള്‍. ഇവരില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ കുറവായിരിക്കും. റോയല്‍ ചലഞ്ചേഴ്‌സില്‍ മുഴുവന്‍ വിദേശ സ്റ്റാഫുകളാണ്. ഇവര്‍ എങ്ങനെ ഇന്ത്യന്‍ താരങ്ങളുമായി ആശയവിനിമയം നടത്തും. പലര്‍ക്കും ഇംഗ്ലീഷ് അറിയുകപോലുമില്ലെന്ന് സെവാഗ് പറഞ്ഞു.

Top