ചീസ് കഴിക്കുന്നത് ​ഗുണമോ ദോഷമോ …?

രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു

ചീസ് കഴിക്കുന്നത് ​ഗുണമോ ദോഷമോ …?
ചീസ് കഴിക്കുന്നത് ​ഗുണമോ ദോഷമോ …?

ചീസ് കഴിക്കുന്നത് പൊതുവേ നല്ലതാണോ എന്നതിൽ ഇപ്പോഴും പലർക്കും സംശയമുണ്ട്. എന്നാല്‍ മിതമായ അളവില്‍ ചീസ് കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണങ്ങള്‍ പ്രദാനം ചെയ്യും. ചീസില്‍ പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നതിനാല്‍ അമിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ചീസ് ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. വളരെ സുരക്ഷിതമായി വെറും വയറ്റില്‍ കഴിക്കാവുന്ന ഒരു ഭക്ഷണം.

ചീസില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ട്. കോട്ടേജ് ചീസ്, ഗോഡ, വൈറ്റ് ചെദാര്‍ ചീസ് , ഇറ്റാലിയന്‍ ചീസ് എന്നിങ്ങനെ പലതരത്തിലുള്ളവ വിപണിയില്‍ ലഭ്യമാണ്. കോട്ടേജ് ചീസ് ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതാണ്. ഇറച്ചിക്ക് പകരം പോലും ഇവ ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീനു പുറമെ, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി, സോഡിയം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Also Read: എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലി; ദിവസവും ഇത്തിരി കഴിക്കാം

എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍ ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. പ്രോട്ടീന്‍ സമ്പന്നമായ ചീസ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ഗുണം ചെയ്യും. ചീസില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി12-ന്റെ അഭാവമുള്ളവര്‍ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രോബയോട്ടിക് ഗുണങ്ങളുള്ളതിനാല്‍ ഇത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ചീസ്. വിറ്റാമിൻ എ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. കണ്ണിന് അത് കൂടുതൽ ​ഗുണം ചെയ്യും.

ചീസില്‍ ഗ്ലൈസേമിക് ഇന്‍ഡെക്‌സ് നില കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പ്രകൃതിദത്ത കൊഴുപ്പിന്‍റെ മികച്ച സ്രോതസായ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

Also Read:പായ്ക്കറ്റ് ഭക്ഷണങ്ങൾ വില്ലന്മാർ; ഹൃദയവും വൃക്കയും തകരാറിലാക്കുമെന്ന് പഠനം

രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു. അത് പോലെ തന്നെയാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ചീസ് ഏറെ നല്ലതാണ്. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം നൽകുന്നു. കാൾഷ്യവും മിനറൽസും ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് ചീസ്. ചീസ് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മസില്‍ വളരാന്‍ സഹായിക്കും.ജിമ്മിൽ പോകുന്നവർ ചീസ് കഴിക്കുന്നത് ​ശരീരത്തിന് ഏറെ ​ഗുണം ചെയ്യും.

Top