ഛത്തീസ്ഗഢിൽ മാവോ വാദികളുടെ സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ മാവോ വാദികളുടെ സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
ഛത്തീസ്ഗഢിൽ മാവോ വാദികളുടെ സ്ഫോടനം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

റായ്പുർ: ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ മാവോവാദികൾ നടത്തിയ സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നക്സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ആയിരുന്നു സ്ഫോടനം. പരിക്കേറ്റ ജവാന്മാർ നിലവിൽ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ വിദ​ഗ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ജൂൺ 23-ന് ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാവോവാദികൾ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി വിഷ്ണു (35), ഉത്തർപ്രദേശിൽനിന്നുള്ള ശൈലേന്ദ്ര (29) എന്നിവരായിരുന്നു മരിച്ചത്. സി.ആർ.പി.എഫിൽ ഡ്രൈവറായിരുന്നു വിഷ്ണു.

Top