CMDRF

മാവോവാദി നേതാവ് സോമന്‍ പിടിയില്‍

മാവോവാദി നേതാവ് സോമന്‍ പിടിയില്‍
മാവോവാദി നേതാവ് സോമന്‍ പിടിയില്‍

പാലക്കാട്: മാവോവാദി നേതാവ് സോമന്‍ പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ശനിയാഴ്ച രാത്രി 11-ഓടെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) യാണ് പിടികൂടിയത്. വയനാട് നാടുകാണി ദളം കമാന്‍ഡറാണ് ഇയാള്‍

കൊച്ചിയില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മാവോവാദി നേതാവ് മനോജില്‍നിന്നാണ് സോമനെ കുറിച്ചുള്ള വിവരം ലഭിച്ചത് എന്നാണ് സൂചന. എറണാകുളത്തേക്ക് കൊണ്ടുപോയ സോമനെ എ.ടി.എസ് ചോദ്യംചെയ്യുകയാണ്. മാവോവാദി പ്രവര്‍ത്തനത്തിന്റെ പേരില്‍ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ‘വാണ്ടഡ്’ പട്ടികയിലുള്‍പ്പെട്ട മനോജിന്റെ കൂട്ടാളിയാണ്.

കണ്ണൂര്‍, വയനാട് ജില്ലകളുള്‍പ്പെട്ട കബനിദളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോവാദി സംഘടനയില്‍ അംഗമാണ് മനോജെന്ന് എ.ടി.എസ്. കണ്ടെത്തിയിരുന്നു. മനോജ് അടങ്ങുന്ന 20 അംഗ സംഘത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോലീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Top