പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമന്‍. ‘കോര്‍പ്പറേറ്റ് മുതലാളിയായ പിണറായി വിജയനെ വിചാരണ ചെയ്യുക’ എന്ന മുദ്രാവാക്യം വിളിച്ചാണ് സോമന്‍ കോടതിക്ക് പുറത്തിറങ്ങി വന്നത്. അതേ സമയം, സോമനെ പാലക്കാട് ജില്ല സെഷന്‍സ് കോടതി ജഡ്ജ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു.
രണ്ടാം തീയതി വരെ പൊലീസിന് സോമനെ കസ്റ്റഡിയില്‍ വയ്ക്കാം. തന്നെ പൊലീസ് മര്‍ദിച്ചെന്നും കുടിക്കാന്‍ മലിനജലം നല്‍കിയെന്നുമുള്ള സോമന്റെ പരാതിയില്‍ കോടതി പൊലീസിനോട് വിശദീകരണം തേടി. രോഗിയാണെന്ന് അറിയിച്ചിട്ടും പൊലീസ് ഉറങ്ങാന്‍ സമ്മതിച്ചില്ലെന്നും കോടതിയിലേക്ക് ഇറങ്ങുമ്പോള്‍ ചില പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയെന്നും സോമന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഉള്‍പ്പെടെയാണ് പൊലീസില്‍ നിന്ന് കോടതി വിശദീകരണം തേടിയത്. ആകെ ആറ് കേസുകളാണ് സോമനെതിരെ പാലക്കാട് ജില്ലയിലുള്ളത്. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ഇന്ന് സോമനെ കോടതിയിലെത്തിച്ചത്.