CMDRF

പാരീസില്‍ ലേലത്തിന് വെക്കാനൊരുങ്ങിയ ഗോള്‍ഡന്‍ ബോള്‍ മോഷണം പോയതെന്ന് മറഡോണയുടെ മക്കള്‍

പാരീസില്‍ ലേലത്തിന് വെക്കാനൊരുങ്ങിയ ഗോള്‍ഡന്‍ ബോള്‍ മോഷണം പോയതെന്ന് മറഡോണയുടെ മക്കള്‍
പാരീസില്‍ ലേലത്തിന് വെക്കാനൊരുങ്ങിയ ഗോള്‍ഡന്‍ ബോള്‍ മോഷണം പോയതെന്ന് മറഡോണയുടെ മക്കള്‍

പാരീസ്: പാരീസില്‍ ലേലത്തിന് വെക്കാനൊരുങ്ങുന്ന, 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയില്‍ ഡിയാഗോ മറഡോണയ്ക്ക് കിട്ടിയ ഗോള്‍ഡന്‍ ബോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയതാണെന്ന ആരോപണവുമായി മറഡോണയുടെ മക്കള്‍ രംഗത്ത്. ലേലം തടയാന്‍ കോടതിയെ സമീപിക്കുമെന്നും മക്കള്‍ അറിയിച്ചു. മറഡോണയ്ക്ക് കിട്ടിയ പുരസ്‌കാരം ജൂണ്‍ 6ന് ലേലത്തില്‍ വെക്കുമെന്ന് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്‌സ് നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഗോള്‍ഡന്‍ ബോളില്‍ അവകാശവാദമുന്നയിച്ച് മറഡോണയുടെ അനന്തരാവകാശികള്‍ രംഗത്തെത്തിയത്.

1986ല്‍ തങ്ങളുടെ പിതാവിന് ലഭിച്ച പുരസ്‌കാരം എവിടെയാണെന്ന് വര്‍ഷങ്ങളായി അറിവിയില്ലായിരുന്നുവെന്നും പിന്നീട് 2006 ലാണ് ഒരു സ്വകാര്യ ശേഖരത്തില്‍ നിന്ന് ഇത് കണ്ടെടുക്കുന്നത് എന്നുമാണ് മക്കളുടെ വാദം. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടമായ മറഡോണ ഈ നഷ്ടം നികത്തുന്നതിന് അദ്ദേഹത്തിന്റെ പൂര്‍വ്വ കാലത്ത് ഒരു സ്വകാര്യ വ്യക്തിക്ക് വില്പന നടത്തിയതാണ് ഈ ഗോള്‍ഡന്‍ ബോള്‍ എന്നാണ് ലേലം നടത്തുന്ന കമ്പനി പറയുന്നത്. എന്നാല്‍ ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സിലെ ഒരു ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചു വെച്ചിരുന്ന ഗോള്‍ഡന്‍ ബോള്‍ അവിടെ നിന്നും മോഷണം പോയതാണെന്ന് മറഡോണയുടെ മക്കള്‍ വാദിക്കുന്നു. ലേലം തടയണമെന്നാവശ്യപ്പെട്ട് അടിയന്തര അപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷകനായ ഗിലസ് മോറു പ്രതികരിച്ചു. ട്രോഫി മോഷണം പോയതാണെന്ന പരാതി ഉടന്‍ കൈമാറുമെന്നും ഗിലസ് പറഞ്ഞു.

Top