CMDRF

മെസിയെക്കാള്‍ മികച്ച താരം റൊണാള്‍ഡോ?; ചൂടൻ ചർച്ചയ്ക്ക് തിരിയിട്ട് മുന്‍ നെതര്‍ലാന്‍ഡ്സ് താരം

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും ബൂട്ടണിഞ്ഞു

മെസിയെക്കാള്‍ മികച്ച താരം റൊണാള്‍ഡോ?; ചൂടൻ ചർച്ചയ്ക്ക് തിരിയിട്ട് മുന്‍ നെതര്‍ലാന്‍ഡ്സ് താരം
മെസിയെക്കാള്‍ മികച്ച താരം റൊണാള്‍ഡോ?; ചൂടൻ ചർച്ചയ്ക്ക് തിരിയിട്ട് മുന്‍ നെതര്‍ലാന്‍ഡ്സ് താരം

ഫുട്‌ബോൾ ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ചും ലയണല്‍ മെസിയെക്കുറിച്ചും പല വമ്പൻ താരങ്ങളും പ്രതികരണങ്ങളും പ്രശംസകളും നടത്താറുണ്ട്. ഇരുതാരങ്ങളില്‍ ആരാണ് ഏറ്റവും മികച്ചത് എന്ന ചർച്ചകൾ പ്രത്യേകിച്ചും. അവയെല്ലാം ആരാധകർ ഏറ്റുപിടിക്കാറുമുണ്ട്. അത്തരത്തിൽ ചർച്ചയാവുകയാണ് ഗോട്ട് ഡിബേറ്റില്‍ മുന്‍ നെതര്‍ലാന്‍ഡ്സ് താരം മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ നടത്തിയ അഭിപ്രായ പ്രകടനം.

മെസിയെക്കാള്‍ മികച്ച താരം റൊണാള്‍ഡോയാണെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് താരം വാദിക്കുന്നത്. ഗിവ്മീ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് വാന്‍ ബാസ്റ്റന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ ഒരു മികച്ച കളിക്കാരനാണ്. എന്നാല്‍ മെസിയെക്കാള്‍ മികച്ചവനാണ് എന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെക്കുറിച്ച് ഒന്നും അറിയില്ല. മെസിയെ പോലെ ഒരു താരത്തെ അനുകരിക്കുക എന്നത് അസാധ്യമാണ്.

Also Read: ‘ഈ ഗോളിന് ഒരു പ്രത്യേകതയുണ്ട്, അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’; വികാരാധീതനായി റൊണാൾഡോ

അവനെപ്പോലെയൊരു താരം ഫുട്‌ബോളില്‍ അമ്പതോ നൂറോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ വരുകയുള്ളൂ,’ വാന്‍ ബാസ്റ്റന്‍ പറഞ്ഞു. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും ബൂട്ടണിഞ്ഞു. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരുക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ഇന്റര്‍ മയാമിക്കൊപ്പമുള്ള ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായി. പരുക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടനമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയത്.

രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അർജന്റൈൻ സൂപ്പര്‍താരം തിളങ്ങിയത്. ചാര്‍ലോട്ടെ എഫ്.സിക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു.നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 31 മത്സരങ്ങളില്‍ നിന്നും 19 വിജയവും എട്ട് സമനിലയും നാല് തോല്‍വിയും അടക്കം 65 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. ഒക്ടോബര്‍ മൂന്നിന് കൊളംബസിനെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. ലോവര്‍ കോം ഫീല്‍ഡിലാണ് മത്സരം നടക്കുക.

Top