സമകാലീന സംഭവങ്ങളെ തമാശ രൂപേണ അവതരിപ്പിച്ച് ജനപ്രീതി നേടിയ മറിമായം പരമ്പരയിലെ എല്ലാ അഭിനേതാക്കളേയും ഇവര്‍ക്കു പുറമേ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തി മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും ചേര്‍ന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചായത്ത് ജെട്ടി.
സപ്ത തരംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂലൈ 26ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
യാത്രാ സൗകര്യങ്ങള്‍ കുറഞ്ഞ ഒരു നാട്ടിന്‍ പുറത്തിന്റെ ജീവിതത്തുടിപ്പുകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പഞ്ചായത്തിന്റെ പ്രസിഡന്റും, മെംബര്‍മാരുമൊക്കെ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍, സലിം കുമാര്‍, നിയാസ് ബക്കര്‍ , റിയാസ്, വിനോദ് കോവൂര്‍ , രചനാ നാരായണന്‍കുട്ടി, സ് ഹോ ശ്രീകുമാര്‍, ഉണ്ണി രാജാ, രാഘവന്‍, മണി ഷൊര്‍ണൂര്‍, ഗീതി സംഗീത, ഒപി ഉണ്ണികൃഷ്ണന്‍, ഉണ്ണി നായര്‍, എന്നിവരാണ് പ്രധാന താരങ്ങള്‍.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം – ക്രിഷ് കൈമള്‍, എഡിറ്റിങ്-ശ്യാം ശശിധരന്‍, കലാസംവിധാനം -സാബു മോഹന്‍, മേക്കപ്പ് – ഹസന്‍ വണ്ടൂര്‍, കോസ്റ്റ്യും – ഡിസൈന്‍ – അരുണ്‍ മനോഹര്‍, ചീഫ് അസോ. ഡയരക്ടര്‍ -രാജേഷ് അടൂര്‍, അസോ. ഡയരക്ടേഴ്‌സ് -അശ്വിന്‍ മോഹന്‍ – അനില്‍ അലക്‌സാണ്ടര്‍, എക്‌സി. പ്രൊഡ്യൂസേര്‍സ് – പ്രേം പെപ് കോ, ബാലന്‍ കെ. മങ്ങാട്ട്, ഓഫീസ് നിര്‍വഹണം – ജിതിന്‍ ടി വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍ – അതുല്‍ അശോക്, പ്രൊഡക്ഷന്‍ എക്‌സി.- പ്രഭാകരന്‍ കാസര്‍കോഡ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാബുരാജ് മനിശേരി, വാഴൂര്‍ ജോസ്