CMDRF

വിവാഹാലോചന നിരസിച്ചതിന്; വീട് കയറി ആക്രമണം, അഞ്ച് പേര്‍ക്ക് വെട്ടേറ്റു

വിവാഹാലോചന നിരസിച്ചതിന്; വീട് കയറി ആക്രമണം, അഞ്ച് പേര്‍ക്ക് വെട്ടേറ്റു
വിവാഹാലോചന നിരസിച്ചതിന്; വീട് കയറി ആക്രമണം, അഞ്ച് പേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന് വീട് കയറി ആക്രമണം. അഞ്ച് പേര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍ പിടിയില്‍. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ ഭാര്യ നിര്‍മ്മല മകന്‍ സുജിത്ത്, മകള്‍ സജിന റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്പില്‍ ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

റാഷുദ്ദീന്റെ മകള്‍ സജിന വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും സജിനയേയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Top