ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ രക്തസാക്ഷിത്വം വിമോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കും: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ രക്തസാക്ഷിത്വം ഫലസ്തീനടക്കം ലോകത്തെല്ലായിടത്തുമുള്ള വിമോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ പ്രസ്താവിച്ചു. മറ്റൊരു രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്.

ലോക രാഷ്ട്രങ്ങളും സമൂഹവും ഈ പൈശാചികതക്കെതിരെ രംഗത്തുവരണമെന്നും സയണിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയമാണിതെന്നും. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.

Top