മാരുതി ബ്രെസ അര്‍ബാനോ എഡിഷന്‍

മാരുതി ബ്രെസ അര്‍ബാനോ എഡിഷന്‍
മാരുതി ബ്രെസ അര്‍ബാനോ എഡിഷന്‍

ണ്ടാം തലമുറയിലുള്ള സബ്കോംപാക്ട് എസ്യുവി ബ്രെസ്സയുടെ പുതിയ പ്രത്യേക പതിപ്പ് ഉടന്‍ ലഭിക്കും. ഇപ്പോള്‍ പുറത്തുവന്ന ബ്രോഷര്‍ പ്രകാരം, ലിമിറ്റഡ് എഡിഷന്‍ LXi, VXi ട്രിമ്മുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ മോഡല്‍. മാരുതി ബ്രെസ അര്‍ബാനോ എഡിഷന്‍ എന്നായിരിക്കും ഈ മോഡലിന്റെ പേര്. നിലവിലെ എഞ്ചിന്‍ സജ്ജീകരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ പ്രത്യേക പതിപ്പ് ചില എക്‌സ്‌ക്ലൂസീവ് ആക്സസറികള്‍ക്കൊപ്പം നല്‍കും.മാരുതി ബ്രെസ്സ അര്‍ബാനോ എഡിഷന്‍ എല്‍എക്സ്‌ഐ വേരിയന്റിന് മുന്‍ ഗ്രില്ലിലും ഫോഗ് ലാമ്പുകളിലും ബോഡി സൈഡ് മോള്‍ഡിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, വീല്‍ ആര്‍ച്ച് കിറ്റ് എന്നിവയ്ക്കൊപ്പം ഗാര്‍ണിഷ് ഉണ്ടായിരിക്കും. അകത്ത്, മോഡലിന് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, സ്പീക്കറുകള്‍ എന്നിവ ഉണ്ടായിരിക്കും. 8.49 ലക്ഷം രൂപ മുതല്‍ 11.13 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില.

ഈ വാഹനം വാങ്ങുന്നവര്‍ക്ക് 3D ഫ്‌ലോര്‍ മാറ്റുകള്‍, മെറ്റല്‍ സില്‍ ഗാര്‍ഡുകള്‍, നമ്പര്‍ പ്ലേറ്റ് ഫ്രെയിമുകള്‍ എന്നിവ ബ്രെസ്സ അര്‍ബാനോ എഡിഷന്‍ LXi ട്രിമ്മില്‍ ലഭിക്കും. ചില ഡാഷ്ബോര്‍ഡ് നവീകരണവും ഉണ്ടാകും. റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, വീല്‍ ആര്‍ച്ച് കിറ്റ്, ഫോഗ് ലാമ്പുകള്‍, ബോഡി സൈഡ് മോള്‍ഡിംഗ് എന്നിവയ്ക്കൊപ്പം ഇത് ലഭ്യമാകും. ബ്രെസ്സ അര്‍ബാനോ LXi, VXi എന്നിവയ്ക്ക് യഥാക്രമം 42,000 രൂപയും 18,500 രൂപയും അധികമായി നല്‍കേണ്ടി വരും. പുതിയ ബ്രെസ അര്‍ബാനോ എഡിഷന്‍ അതേ 1.5L K15C പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കും, ഇത് 103bhp പവറും 137Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. സബ്‌കോംപാക്റ്റ് എസ്യുവി മോഡല്‍ ലൈനപ്പില്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയുണ്ട്. രണ്ടാമത്തേതിന് പാഡില്‍ ഷിഫ്റ്ററുകളും ലഭിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ലിറ്ററിന് 20.15 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 19.80 കിലോമീറ്ററും ഇന്ധനക്ഷമത ബ്രെസ നല്‍കുമെന്ന് അവകാശപ്പെടുന്നു.

Top