ഇന്ത്യന്‍ വാഹനവിപണിയില്‍ പുതിയ സ്വിഫ്റ്റ് ലോഞ്ചുമായി മാരുതി ഉടന്‍ എത്തുന്നു

ഇന്ത്യന്‍ വാഹനവിപണിയില്‍ പുതിയ സ്വിഫ്റ്റ് ലോഞ്ചുമായി മാരുതി ഉടന്‍ എത്തുന്നു
ഇന്ത്യന്‍ വാഹനവിപണിയില്‍ പുതിയ സ്വിഫ്റ്റ് ലോഞ്ചുമായി മാരുതി ഉടന്‍ എത്തുന്നു

ന്ത്യയിലെ മാരുതിയുടെ ഏറ്റവും പുതിയ ലോഞ്ചായി സ്വിഫ്റ്റ് എത്തുന്നു . കഴിഞ്ഞ വര്‍ഷം മാരുതി ജപ്പാനില്‍ പുതിയ സ്വിഫ്റ്റ് പുറത്തിറക്കിയിരുന്നു . ഇപ്പോള്‍ ഇതാ അടുത്ത മാസം ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് . 2024 മെയ് 9 നു വാഹനം പുറത്തിറക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . ജപ്പാനില്‍ ഇറക്കിയ മോഡലിന് സമാനമായിരിക്കും ഇന്ത്യന്‍ മോഡലും . എന്നിരുന്നാലും വ്യത്യസ്തമായ ഫ്രണ്ട് റിയര്‍ ബമ്പറുകള്‍ പോലുള്ള നിര്‍ദിഷ്ട്ട മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

അതുകൂടാതെ പുതിയ സ്വിഫ്റ്റില്‍ എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍ ,ഫോഗ് ലാമ്പുകള്‍ ഡി ആര്‍ എല്‍ എന്നിവ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .അലോയ് വീല്‍ രൂപകല്‍പ്പനയും സമാനമായിരിക്കും എങ്കിലും ചില സൂക്ഷ്മമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് . ആഗോളതലത്തില്‍ അരങ്ങേറിയ പുതിയ സെഡ് സീരീസ് 1. 2 ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനുമായി പുതിയ സ്വിഫ്റ്റ് വരുമെന്ന് കരുതാം . നിലവിലെ കെ സീരീസ് എഞ്ചിനെ അപേക്ഷിച്ച് പുതിയ എഞ്ചിന് 8 ബി എച്ച് പി കരുത്തും 5 എന്‍ എം ടോര്‍ക്കും കുറവാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍ജിന്‍ എമിഷന്‍ ,കാര്യക്ഷമത ,പവര്‍ ഔട്ട്പുട്ട് എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ മോഡലില്‍ മാറ്റങ്ങള്‍ വരുത്താം . അതുപോലെതന്നെ ഹൈബ്രിഡ് സജ്ജീകരണം മാരുതി ഇന്ത്യയിലേക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല

Top