CMDRF

മേയ് മാസത്തിലെ വില്‍പനയില്‍ മാരുതിക്ക് ഇടിവ്; മഹീന്ദ്രയ്ക്ക് വളര്‍ച്ച

മേയ് മാസത്തിലെ വില്‍പനയില്‍ മാരുതിക്ക് ഇടിവ്; മഹീന്ദ്രയ്ക്ക് വളര്‍ച്ച
മേയ് മാസത്തിലെ വില്‍പനയില്‍ മാരുതിക്ക് ഇടിവ്; മഹീന്ദ്രയ്ക്ക് വളര്‍ച്ച

ന്യൂഡല്‍ഹി: കഴിഞ്ഞ മാസത്തിലെ വില്‍പനയില്‍ മാരുതിക്ക് ഇടിവ്. രാജ്യത്തെ വാഹന നിര്‍മാണ കമ്പനികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മാരുതി സുസുകിയുടെ വില്‍പനയില്‍ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. മേയില്‍ 1,74,551 വാഹനങ്ങളാണ് കമ്പനി വിറ്റത്. കഴിഞ്ഞവര്‍ഷം മേയില്‍ വില്‍പന 1,78,083 യൂനിറ്റുകളായിരുന്നു. അതേസമയം, ആഭ്യന്തര വിപണിയിലെ കഴിഞ്ഞ വര്‍ഷത്തെ 1,43,708 യൂനിറ്റുകളില്‍നിന്ന് ഈ വര്‍ഷം 1,44,002 ആയി വില്‍പന ഉയര്‍ന്നു.

ആള്‍ട്ടോയും എസ്-പ്രസോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെയും ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെയും വില്‍പനയാണ് ഇടിഞ്ഞത്. ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ, എസ്-ക്രോസ്, എക്‌സ്എല്‍ 6 എന്നിവയുള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 46,243 യൂനിറ്റുകളില്‍ നിന്ന് 54,204 യൂനിറ്റുകളായി ഉയര്‍ന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ വില്‍പനയില്‍ 17 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞമാസം 71,682 യൂനിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. കഴിഞ്ഞവര്‍ഷം മേയില്‍ 61,415 ആയിരുന്നു കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞിരുന്നത്.

Top