CMDRF

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കോംപാക്ട് എസ്യുവികളില്‍ രണ്ടാമന്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കോംപാക്ട് എസ്യുവികളില്‍ രണ്ടാമന്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കോംപാക്ട് എസ്യുവികളില്‍ രണ്ടാമന്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

ന്ന് ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് പ്രചാരം വര്‍ധിച്ചിരിക്കുകയാണ്. അത്തരത്തില്‍ മാരുതി സുസുക്കി വിപണിയില്‍ എത്തിക്കുന്ന ഹൈബ്രിഡ് എസ്യുവിയാണ് ഗ്രാന്‍ഡ് വിറ്റാര. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കോംപാക്ട് എസ്യുവിയാണ് ഇത്. പെട്രോള്‍ വില മാനംമുട്ടെ എത്തി നില്‍ക്കുന്ന ഇക്കാലത്ത് മൈലേജ് തന്നെയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ മുഖമുദ്ര. നൂതന ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഗ്രാന്‍ഡ് വിറ്റാരയെ ഇതിന് പ്രാപ്തമാക്കുന്നത്. ഈ എസ്യുവി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിക്കുന്നു. മെച്ചപ്പെട്ട മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്ന് മാത്രമല്ല മലിനീകരണം കുറയ്ക്കുന്നുവെന്നതും ഹൈബ്രിഡ് കാറുകളുടെ ഒരു സവിശേഷതയാണ്. മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഗ്രാന്‍ഡ് വിറ്റാര ലഭ്യമാണ്. മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റില്‍ ഒരു സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഉപയോഗിക്കുന്നു. അത് വാഹനം സ്റ്റാര്‍ട്ടാകുമ്പോള്‍ പെട്രോള്‍ എഞ്ചിനുമായി പ്രവര്‍ത്തിക്കുന്നു. ഈ സംവിധാനം ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റില്‍ ഐസി എഞ്ചിനോടൊപ്പം ഒരു വലിയ ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ സജ്ജീകരണം വഴി വാഹനം ചെറിയ ദൂരത്തേക്ക് വൈദ്യുതോര്‍ജ്ജത്തില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ എസ്യുവിയുടെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെ മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റ് ലിറ്ററിന് 21.11 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അതേസമയം ലിറ്ററിന് 27.97 കിലോമീറ്ററാണ് സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ മൈലേജ് പറയുന്നത്.ഇതോടെ കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന മോഡലുകളില്‍ ഒന്നായി ഗ്രാന്‍ഡ് വിറ്റാര മാറുന്നു.

ടൊയോട്ടയില്‍ നിന്നുള്ള ഗ്രാന്‍ഡ് വിറ്റാരയുടെ റീബാഡ്ജ് മോഡലായ ഹൈറൈഡറും സമാനമായ മൈലേജ് കണക്കുകള്‍ നല്‍കുന്നുണ്ട്. ഇവി, ഇക്കോ, പവര്‍, നോര്‍മല്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഡ്രൈവ് മോഡുകളും മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയില്‍ വാഗ്ദാനം ചെയ്യുന്നു. മൈലേജ് മാത്രമല്ല മറ്റ് മാരുതി കാറുകളെ പോലെ മുടയ്ക്കുന്ന പൈസയ്ക്കുള്ള മൂല്യം ഈ എസ്യുവി വാഗ്ദാനം ചെയ്യുന്നു. ഡിസൈനിന്റെ കാര്യമെടുത്താല്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ബോള്‍ഡും അഗ്രസീവുമായ രൂപമുണ്ട്. ഇതിന് ഷാര്‍പ്പ് ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പുകളുമുണ്ട്. ഇന്റീരിയര്‍ പ്രീമിയം മെറ്റീരിയലുകളും വിപുലമായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ സുഖപ്രദവുമായ യാത്രാനുഭവം പ്രധാനം ചെയ്യുന്നു. അഞ്ചു പേര്‍ക്ക് വരെ ഈ കാറില്‍ സുഖമായി യാത്ര ചെയ്യാം.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ഹെഡ് അപ്പ് ഡിസ്‌പ്ലേ യൂണിറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. അതുകൂടാതെ പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് എസി കണ്‍ട്രോളുകള്‍, സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേഷന്‍, സിറി , ഗൂഗിള്‍ അസിസ്റ്റന്റ് ഇന്റഗ്രേഷന്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിമോട്ട് ഇഗ്‌നിഷന്‍ എന്നിവയും കമ്പനി സമ്മാനിച്ചിട്ടുണ്ട്.യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കരുത്തുറ്റ ബോഡി ഘടനയും വാഹനത്തിന്റെ സവിശേഷതയാണ്. ഒന്നിലധികം എയര്‍ബാഗ്യകള്‍, ഇബിഡിയുള്ള എബി.എസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 10.87 ലക്ഷം മുതല്‍ 19.97ലക്ഷം രൂപ വരെയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ്‌ഷോറൂം വില.

Top