മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു

ഒഹായോവിലെ ക്ലീവ്ലന്‍ഡില്‍ 1934-ലാണ് ഫ്രെഡറിക് ജെയിംസണിന്റെ ജനനം. 1959-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി

മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു
മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരികപ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്.

ഒഹായോവിലെ ക്ലീവ്ലന്‍ഡില്‍ 1934-ലാണ് ഫ്രെഡറിക് ജെയിംസണിന്റെ ജനനം. 1959-ല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കമ്പാരെറ്റിവ് ലിറ്ററേച്ചര്‍, റോമന്‍ സ്റ്റഡീസ്, എന്നിവയില്‍ ഡൂക്ക്, യേല്‍, ഹാര്‍വാഡ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ തുടങ്ങിയ സര്‍വകലാശാലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തിന് നിരവധി സംഭവനകള്‍ ചെയ്ത ഫ്രെഡറിക് ജെയിംസണ്‍ കൊഗ്നിറ്റിവ് മാപ്പിങ്, ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ് തുടങ്ങിയ പ്രശസ്തമായ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്’ എന്ന പുസ്തകത്തിലൂടെ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു. മുതലാളിത്തവും രാഷ്ട്രീയവും സമകാലിക സാഹിത്യ സാംസ്‌കാരിക പ്രവണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫ്രെഡറിക് ജെയിംസണ്‍ നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.

Top