CMDRF

പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം

പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം
പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം

ന്യൂഡൽഹി:2024 പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം ബോക്സിങ് ഇതിഹാസം മേരി കോം രാജിവെച്ചു.വ്യക്തപരമായ കാര്യങ്ങളെ തുടർന്നാണ് രാജിവെച്ചതെന്നാണ് സൂചന.നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരികോം തനിക്ക് കത്തെഴുതിയതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ അറിയിച്ചു.

മേരികോം സ്ഥാനമൊഴിഞ്ഞതിൽ സങ്കടമുണ്ടെന്നും എന്നാൾ അവരുടെ തീരുമാനത്തെ മാനിക്കുന്നതായും പി.ടി.ഉഷ പറഞ്ഞു.മാർച്ച് 21നാണ് മേരികോമിനെ ഷെഫ് ഡി മിഷൻ സ്ഥാനത്ത് നിയമിച്ചത്.ശിവ കേശവനെ ഡെപ്യൂട്ടി ആയും നിയമിച്ചു.ജൂലൈ 26നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.

Top