ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ 5-2ന് തകർത്ത് ഇ.എഫ്.എൽ കപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. കോച്ച് ആയിരുന്ന ടെൻ ഹാഗിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിലാണ് യുണൈറ്റഡിന് ഈ തകർപ്പൻ ജയം.
നിലവിലെ താൽക്കാലിക പരിശീലകൻ നിസ്റ്റൽ റൂയിയുടെ കീഴിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ഇറങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ടോട്ടനം ഹോട്ട്സ്പറിനെയാണ് യുണൈറ്റഡിന് നേരിടാനുള്ളത്. മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ചാണ് ടോട്ടനം ക്വാർട്ടറിലെത്തിയത്.
Also Read : ‘നഷ്ടപെട്ടത് വൈകാരികമായി ഏറെ ബന്ധമുള്ളത്! ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ വീട് കൊള്ളയടിച്ചു
തകർപ്പൻ വിജയം
ഒമ്പതാം മിനിറ്റിൽ കാസെമിറോ, 28ാം മിനിറ്റിൽ അലക്സാൻഡ്രോ ഗർണെച്ചോ, 36, 59 മിനിറ്റുകളിൽ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ യുണൈറ്റഡിനായി ഗോൾ നേടിയപ്പോൾ, 33ാം മിനിറ്റിൽ എൽ കാനൂസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3) കൊനോർ കോഡി എന്നിവർ ലെസ്റ്റർ സിറ്റിക്കായി ഗോൾ നേടി.
Also Read : പന്തിനെ നോട്ടമിട്ട് പഞ്ചാബും ലഖ്നോയും! ഡൽഹിയെ നയിക്കാൻ ശ്രേയസ് തിരിച്ചെത്തിയേക്കും
ഇ.എഫ്.എൽ കപ്പിലെ മറ്റ് മത്സരങ്ങളിൽ ലിവർപൂൾ 3-2ന് ബ്രൈറ്റണെയും ക്രിസ്റ്റൽ പാലസ് 2-1ന് ആസ്റ്റൺ വില്ലയെയും ആഴ്സണൽ 3-0ന് പ്രിസ്റ്റണെയും തോൽപ്പിച്ചു. ന്യൂകാസിൽ 2-0ന് ചെൽസിയെ അട്ടിമറിച്ചു.