CMDRF

ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ കൂട്ടത്തല്ല്; പരുക്കേറ്റ പ്രതിപക്ഷ അംഗത്തിനെ പുറത്തെത്തിച്ചത് വീല്‍ ചെയറില്‍

റോം: ജി7 ഉച്ചകോടി നടക്കാനിരിക്കെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍തല്ലി. സംഘര്‍ഷത്തിനിടെ പരുക്കേറ്റ പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗമായ ലിയോനാര്‍ഡോ ഡോണോയെ വീല്‍ചെയറിലാണ് പുറത്തെത്തിച്ചത്.
കൂടുതല്‍ പ്രദേശങ്ങള്‍ക്ക് സ്വയംഭരണം നല്‍കാനുള്ള ബില്ലിനെതിരെയാണ് പാര്‍ലമെന്റില്‍ പ്രതിഷേധമുണ്ടായത്. ജി7 ഉച്ചകോടിക്കായി വിവിധ രാഷ്ട്രതലവന്‍മാര്‍ ഇറ്റലിയിലേക്ക് എത്തുന്നതിനിടെയാണ് പാര്‍ലമെന്റില്‍ സംഘര്‍ഷമുണ്ടായത്.

ലിയോനാര്‍ഡോ ഡോണോ ഇറ്റാലിയന്‍ പതാക, മന്ത്രി റോബര്‍ട്ടോ കാല്‍ഡെറോളിക്ക് നല്‍കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. റോബര്‍ട്ടോ കാല്‍ഡെറോളി തനിക്ക് ലഭിച്ച പതാക ലിയോനാര്‍ഡോ ഡോണക്ക് തിരികെ നല്‍കി. ഇതിന് പിന്നാലെ പ്രതിപക്ഷ നിരയില്‍ നിന്നും കൂടുതല്‍ അംഗങ്ങളെത്തുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു.

ഇറ്റാലിയന്‍ പാര്‍ലമെന്റിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഡോണോ മനപ്പൂര്‍വം പ്രകോപനമുണ്ടാക്കിയതാണെന്നും അയാളുടെ പരുക്കുകള്‍ വ്യാജമാണെന്നും ആരോപിച്ച് പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ രംഗത്തെത്തി.

Top