മുൻകൂർ ശമ്പളം നൽകി; സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം

നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് ശമ്പളം നേരത്തെ കിട്ടിയത്

മുൻകൂർ ശമ്പളം നൽകി; സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം
മുൻകൂർ ശമ്പളം നൽകി; സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുൻകൂർ ശമ്പളം നൽകിയതിൽ സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. ആറ് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് നേരത്തെ മാറിയതാണ് വീഴ്ചയ്ക്ക് കാരണം. ഇതോടെയാണ് ജീവനക്കാർക്കെതിരെ നടപടി. കഴിഞ്ഞ മാസം 26 നാണ് സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം നേരത്തെ ലഭിച്ചത്. എ ഷഫീഖ്, ആർ അശ്വതി, എസ് സുധീർ ജോസ് , ടി മധു , പി എസ് അമ്പിളി , എസ് ആർ സൈമ , കെ എസ് ലാലസൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് ശമ്പളം നേരത്തെ കിട്ടിയത്. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്. ഒരു മാസത്തിലെ ആദ്യ പ്രവർത്തി ദിവസമാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുക. ശമ്പള ബില്ലില്‍ ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവ് കാരണം 4 ദിവസം മുമ്പാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചത്.

Also Read: മഴ കനക്കും; ഞായറാഴ്ച മുതല്‍ അതിശക്ത മഴ

അച്ചടക്ക നടപടിയാണ് മൂന്ന് പേർക്കെതിരെ സ്വീകരിച്ചത്. ഇവരെ പണം കൈകാര്യം ചെയ്യേണ്ടാത്ത വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

Top