CMDRF

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട; നാലുപേര്‍ അറസ്റ്റില്‍

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട; നാലുപേര്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട; നാലുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍ പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ദക്ഷിണ ഡല്‍ഹിയില്‍ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ തിലക് നഗര്‍ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നും സഹിതം രണ്ട് അഫ്ഗാന്‍ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് വന്‍ മയക്കുമരുന്ന് വേട്ട.

Top