പാക് കടലിൽ എണ്ണ ശേഖരം; നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാകാൻ സാധ്യത

ലോകത്തിലെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാണെന്നും സൂചനയുണ്ട്

പാക് കടലിൽ എണ്ണ ശേഖരം; നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാകാൻ സാധ്യത
പാക് കടലിൽ എണ്ണ ശേഖരം; നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാകാൻ സാധ്യത

ഇസ്‍ലാമാബാദ്: പാക്കിസ്ഥാ​നിൽ പ്രകൃതിവാതകത്തിന്‍റയും പെട്രോളിയത്തി​ന്‍റെയും വൻ നിക്ഷേപം. രാജ്യത്തിൻറെ സമുദ്രാതിർത്തിയിലാണ് എണ്ണ, വാതക ശേഖരത്തി​ന്‍റെ സാന്നിധ്യം കണ്ടെത്തിയത്. സൗഹൃദ രാജ്യവുമായി സഹകരിച്ച് നടത്തിയ മൂന്ന് വർഷത്തെ പരിശ്രമത്തിന്റെ ഫലമാണിതെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡോൺ ന്യൂസ് പുറത്തുവിട്ടു.

ഭൂമിശാസ്ത്രപരമായ സർവേയിലൂടെ നിക്ഷേപങ്ങളുടെ സ്ഥാനം തിരിച്ചറിയാനായെന്നും കടലിൽ കണ്ടെത്തിയ വിഭവങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചതായും പറയുന്നു. ‘നീല ജല സമ്പദ്‌വ്യവസ്ഥ’ എന്ന് ഇതിനെ വിശേഷിപ്പിച്ച ഉദ്യോഗസ്ഥൻ പര്യവേക്ഷണത്തിനും ലേലത്തിനുമുള്ള നിർദേശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

Also Read: ഒമാന്‍ എണ്ണ വില വീണ്ടും കുറഞ്ഞ് 73.37 ഡോളറില്‍

സമീപഭാവിയിൽ തന്നെ പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും കിണർ കുഴിക്കുന്നതിനും എണ്ണ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് വർഷങ്ങളെടുക്കും. ‘നീല ജല സമ്പദ്‌വ്യവസ്ഥ’ക്ക് എണ്ണയും വാതകവും മാത്രമല്ല, മറ്റു കൂടുതൽ വിളവുകൾ നൽകാനും കഴിയും. സമുദ്രത്തിൽനിന്ന് ഖനനം ചെയ്യാൻ കഴിയുന്ന വിലയേറിയ ഇതര ധാതുക്കളും മൂലകങ്ങളും ഉണ്ട്.

ഈ കണ്ടെത്തൽ ലോകത്തിലെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാണെന്നും സൂചനയുണ്ട്. നിലവിൽ വെനിസ്വേല 3.4 ബില്യൺ ബാരലുമായി എണ്ണ ശേഖരത്തിൽ മുൻപന്തിയിലാണ്. എന്നാൽ, യു.എസിലാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കാത്ത ‘ഷെയ്ൽ’ എണ്ണ ശേഖരം ഉള്ളത്. സൗദി അറേബ്യ, ഇറാൻ, കാനഡ, ഇറാഖ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ബാക്കിയുള്ളത്.

Also Read: ഓഹരി വിപണിയിൽ തകർച്ച; നിക്ഷേപകർക്ക് കോടികൾ നഷ്ടം

രാജ്യം ശുഭാപ്തിവിശ്വാസത്തിലാണെങ്കിലും കരുതൽ ശേഖരം പ്രതീക്ഷിച്ചതുപോലെ കണ്ടെത്താനാവുമോയെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് ഡോൺ ടി.വിയോട് സംസാരിക്കവേ മുൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അംഗം മുഹമ്മദ് ആരിഫ് പറഞ്ഞു. രാജ്യത്തി​ന്‍റെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയോ എന്ന് ചോദിച്ചപ്പോൾ അത് ഖനനനിരക്കിനെയും ഉൽപാദനത്തി​ന്‍റെ അളവിനെയും ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി.

Also Read: ന്യൂയോർക്കിൽ ഭീകരാക്രമണം ആസൂത്രണം ചെയ്തു; പാക് പൗരൻ കാനഡയിൽ അറസ്റ്റിൽ

‘ഇതൊരു ഗ്യാസ് റിസർവ് ആണെങ്കിൽ ഇതിന് എൽ.എൻ.ജി ഇറക്കുമതിക്ക് പകരം വെക്കാൻ കഴിയും. ഇവ എണ്ണ ശേഖരമാണെങ്കിൽ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് പകരം വെക്കാനുമാവും. എന്നിരുന്നാലും, കരുതൽ ശേഖരത്തി​ന്‍റെ സാധ്യതകൾ വിശകലനം ചെയ്യുകയും ഖനന പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നതുവരെ ഇത് ‘ആഗ്രഹ’ മാണെന്നും അദ്ദേഹം പ്രതികരിച്ചു.

പര്യവേക്ഷണത്തിന് മാത്രം ഏകദേശം 500 കോടി യു.എസ് ഡോളറി​ന്‍റെ വൻ നിക്ഷേപം ആവശ്യമാണെന്നും ഒരു തീരത്തുനിന്ന് കരുതൽ ശേഖരം വേർതിരിച്ചെടുക്കാൻ നാലോ അഞ്ചോ വർഷമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരുതൽ ശേഖരം കണ്ടെത്താനായാൽ കിണറുകൾക്കായി കൂടുതൽ നിക്ഷേപം ആവശ്യമായി വരുമെന്നും ഡോൺ റിപ്പോർട്ട് ചെയ്തു.

Top