മത്തന്‍ കുരു നിസ്സാരക്കാരനല്ല ; പതിവായി കഴിച്ചു നോക്കൂ..!

മത്തന്‍ കുരു നിസ്സാരക്കാരനല്ല ; പതിവായി കഴിച്ചു നോക്കൂ..!
മത്തന്‍ കുരു നിസ്സാരക്കാരനല്ല ; പതിവായി കഴിച്ചു നോക്കൂ..!

ടുക്കളയില്‍ പാചകം ചെയ്യുന്നവര്‍ക്കറിയാം മത്തങ്ങ കൊണ്ട് എത്ര തരം കറികള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന്. രുചികരമായ പലതരം കറികള്‍ മത്തങ്ങ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്. മത്തകുരു വീട്ടിലെ അടുക്കള തോട്ടത്തില്‍ നട്ട് വയ്ക്കുന്നവരും കുറവല്ല. എന്നാല്‍ ഈ കുരു കഴിച്ചാല്‍ എന്തൊക്കെ ഗുണമുണ്ടാകുമെന്ന് അറിയാമോ? മത്തങ്ങയില്‍ നിന്ന് കുരു എടുത്ത് ഉപ്പ് പുരട്ടി ദിവസങ്ങളോളം ഉണക്കിയെടുത്താല്‍ ദിവസങ്ങളോളം സൂക്ഷിച്ച് വയ്ക്കാം. നാല് മണി പലഹാരമായും പലരും ഇത് കഴിക്കാറുണ്ട്. ക്യാന്‍സര്‍ തുടങ്ങി ഹൃദ്രോഗത്തിന് വരെ പരിഹാരം കാണാന്‍ ഈ കൊച്ചു കുരുവിന് സാധിക്കുമെന്നതാണ് സത്യം. ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ മത്തന്‍ കുരു ഹൃദയാരോഗ്യത്തിനും ഉത്തമം ആണ്. ഇതിന് പുറമെ മഗ്‌നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവയും ഹൃദയാരോഗ്യത്തിന് ഉത്തമം തന്നെയാണ്. ഇവയും മത്തന്‍ കുരുവിലടങ്ങിയിരിക്കുന്നു. ദൈംദിന ഡയറ്റില്‍ മത്തങ്ങ കുരു ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വൈറ്റമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് മത്തങ്ങ കുരു. ചില വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാന്‍ പോലും ഇത് സഹായിക്കും.

ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതും ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം ഉള്ളതിനാല്‍ മത്തങ്ങ വിത്തുകള്‍ നമ്മുടെ ഹൃദയാരോഗ്യത്തിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും നല്ലതാണ്. ട്രിപ്റ്റോഫാന്റെ സ്വാഭാവിക ഉറവിടമായതിനാല്‍ മത്തങ്ങ വിത്തുകള്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. സ്തന, പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മത്തങ്ങ വിത്തുകള്‍ക്ക് കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഏറ്റവും മികച്ചതും എളുപ്പമുള്ളതുമായ രീതിയാണ് ഇത്. നാല് മണി പലഹാരമായി മത്തങ്ങ കുരു കഴിക്കാവുന്നതാണ്. സാധാരണ കുരു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കുരുവില്‍ സ്വാഭാവികമായുള്ള ആ ചെറിയ മധുരം എല്ലാവര്‍ക്കും ഇഷ്ടപ്പെടും. നിങ്ങള്‍ പാകം ചെയ്യുന്ന എന്തും മത്തങ്ങ കുരു കൊണ്ട് സമ്പുഷ്ടമാക്കാം. പ്രഭാത ഭക്ഷണത്തിനൊപ്പം അല്ലെങ്കില്‍ പുഡിങ്, കപ്പ് കേക്കുകള്‍ എന്നിവ എല്ലാം ഉണ്ടാകുമ്പോള്‍ മത്തങ്ങ കുരു ടോപ്പിങ്ങായി ചേര്‍ക്കുന്നത് ഗുണം ചെയ്യും.

വെറുതെ കുരു കഴിക്കാന്‍ മടിയുള്ളവരാണെങ്കില്‍ അത് വറുത്ത് കഴിക്കാവുന്നതാണ്. മധുരമോ എരിവോയിട്ട് നിങ്ങളുടെ ആവശ്യാനുസരണം വറുത്ത് എടുക്കാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട കറിയില്‍ മത്തങ്ങ ചേര്‍ക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഇങ്ങനെ നല്‍കുന്നത് ഏറെ ഗുണം ചെയ്യും. അതുപോലെ വെണ്ണയിലോ ഒലിവ് എണ്ണയിലോ വറുത്ത് കഴുക്കുന്നതും മത്തങ്ങ കുരുവിന്റെ സ്വാദ് കൂട്ടും. പ്രഭാത ഭക്ഷണമായി ആരോഗ്യകരമായ സ്മൂത്തികള്‍ തയ്യാറാക്കുന്നവരുണ്ട്. പഴം, ബ്ലൂ ബെറി, മാമ്പഴം തുടങ്ങി നിരവധി വിഭവങ്ങളില്‍ സ്മൂത്തികള്‍ തയ്യാറാക്കാന്‍ സാധിക്കും. ഈ സ്മൂത്തികള്‍ക്കൊപ്പം വെള്ളത്തില്‍ കുതിര്‍ത്ത ഒരു പിടി മത്തങ്ങ കൂടി ചേര്‍ക്കുന്നത് നിങ്ങളുടെ ആരോഗ്യം കൂട്ടുക മാത്രമല്ല സൗന്ദര്യവും വര്‍ധിപ്പിക്കും.

Top