CMDRF

‘തനിക്ക് ഉപദേശങ്ങള്‍ നല്‍കുന്നു’; ക്രിക്കറ്റ് ജീവിതത്തില്‍ തന്റെ പിതാവാണ് ധോണിയെന്ന് മതീഷ പതിരാന

‘തനിക്ക് ഉപദേശങ്ങള്‍ നല്‍കുന്നു’; ക്രിക്കറ്റ് ജീവിതത്തില്‍ തന്റെ പിതാവാണ് ധോണിയെന്ന് മതീഷ പതിരാന
‘തനിക്ക് ഉപദേശങ്ങള്‍ നല്‍കുന്നു’; ക്രിക്കറ്റ് ജീവിതത്തില്‍ തന്റെ പിതാവാണ് ധോണിയെന്ന് മതീഷ പതിരാന

ചെന്നൈ: ജീവിതത്തില്‍ തന്റെ പിതാവിനെപ്പോലെ ക്രിക്കറ്റ് ജീവതത്തില്‍ തന്റെ പിതാവാണ് ധോണിയെന്ന് ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന. എപ്പോഴും തന്റെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തനിക്ക് ഉപദേശങ്ങള്‍ നല്‍കുന്നു. കളിക്കളത്തിന് പുറത്തും ധോണിയുടെ സഹായം ഉണ്ടായിട്ടുണ്ട്. ധോണി നല്‍കുന്ന ചെറിയ ഉപദേശങ്ങള്‍ പോലും വലിയ സഹായം ചെയ്തിട്ടുണ്ട്. അത് തന്നില്‍ വലിയ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും പതിരാന പ്രതികരിച്ചു.

കളത്തിന് പുറത്താണെങ്കിലും തനിക്ക് എന്തെങ്കിലും അറിയണമെങ്കില്‍ ധൈര്യമായി ധോണിയോട് ചോദിക്കാം. രണ്ട് കാര്യങ്ങള്‍ എപ്പോഴും ധോണിയുടെ ഉപദേശങ്ങളില്‍ ഉണ്ടാകും. ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുക. ഒപ്പം ശരീരം സൂക്ഷിക്കുക. ചെന്നൈയ്ക്കൊപ്പം ഒരു സീസണ്‍ കൂടെ കളിക്കാന്‍ കഴിയുമെങ്കില്‍ ദയവായി മാഹി ഭായി അത് ചെയ്യണമെന്നും പതിരാന അഭ്യര്‍ത്ഥിച്ചു.

Top