ഏത് രാജ്യവും കേരളത്തേക്കാള്‍ മെച്ചമെന്ന് ചെറുപ്പക്കാര്‍ കരുതുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍

ഏത് രാജ്യവും കേരളത്തേക്കാള്‍ മെച്ചമെന്ന് ചെറുപ്പക്കാര്‍ കരുതുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍
ഏത് രാജ്യവും കേരളത്തേക്കാള്‍ മെച്ചമെന്ന് ചെറുപ്പക്കാര്‍ കരുതുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍

തിരുവനന്തപുരം: കേരളത്തിലെ യുവതലമുറ വിദേശത്തേക്ക് പോകുന്നത് സാമൂഹിക പ്രശ്‌നമെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി മാത്യു കുഴല്‍നാടന്‍. ഏത് രാജ്യവും കേരളത്തേക്കാള്‍ മെച്ചമെന്ന് ചെറുപ്പക്കാര്‍ കരുതുന്നുവെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

നമ്മുടെ ചെറുപ്പക്കാരെ കൂടെ നിര്‍ത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താണ് നമ്മള്‍ നേടാന്‍ പോകുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു.

‘ലോകം മുഴുവന്‍ നീ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനം’ എന്ന് ബൈബിളില്‍ ഒരു വാചകമുണ്ട്. വാര്‍ധക്യത്തില്‍ മക്കളുടെ സാന്നിധ്യമില്ലാത്ത മാതാപിതാക്കള്‍ക്കാണ് അതിന്റെ വിഷമം മനസിലാകൂ. വേണമെങ്കില്‍ എല്ലാം ഭദ്രമാണെന്ന് നമുക്ക് പറയാന്‍ സാധിക്കും.

വലിയ അപകടമാണ് സംസ്ഥാന അഭിമുഖീകരിക്കുന്നത്. ചെറുപ്പക്കാര്‍ നാട്ടില്‍ നില്‍ക്കാതെ പോയാല്‍ സംരംഭകത്വത്തിനും വിദഗ്ധ തൊഴിലിനും ബിസിനസിനും അളില്ലാതെ വൃദ്ധസദനമായി കേരളം മാറും. ഈ വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

മാത്യു കുഴല്‍നാടന് മറുപടി പറഞ്ഞ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനം ലോകത്തിലെ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാക്കി. കേരളത്തിലെ നഗരങ്ങള്‍ ജീവിത ഭദ്രതയുള്ളതായി ചെറുപ്പക്കാര്‍ കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top