പെരിയാറിലെ മത്സ്യക്കുരുതി: മത്സ്യങ്ങള്‍ ചത്ത് പോയെന്ന് കര്‍ഷകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

പെരിയാറിലെ മത്സ്യക്കുരുതി: മത്സ്യങ്ങള്‍ ചത്ത് പോയെന്ന് കര്‍ഷകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു
പെരിയാറിലെ മത്സ്യക്കുരുതി: മത്സ്യങ്ങള്‍ ചത്ത് പോയെന്ന് കര്‍ഷകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

എറണാകുളം: പെരിയാറിലെ മത്സ്യ കുരുതിസംബന്ധിച്ച കര്‍ഷകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.സ്റ്റാന്‍ലി ഡിസില്‍വ നല്‍കിയ പരാതിയിലാണ് എലൂര്‍ പോലീസിന്റെ നടപടി എലൂര്‍ നഗരസഭയും പരാതി നല്‍കിയിരുന്നു. 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങള്‍ ചത്ത് പോയെന്നാണ് കര്‍ഷകന്റെ പരാതി. ഇതിന് കാരണകരായവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്‌സിജന്‍ കുറഞ്ഞത് മൂലമെന്ന് പിസിബി വിലയിരുത്തല്‍. രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോര്‍ട്ട്. രാസപരിശോധനയുടെ റിസള്‍ട്ട് വരാന്‍ വൈകും. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി സജീഷ് ജോയിക്ക് പകരം റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ.ഷിജുവിനെ നിയമിച്ചു. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമര്‍ശനമാണ് പ്രദേശവാസികള്‍ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.

Top