ഫ്രണ്ട്സ് സ്റ്റാർ മാത്യു പെറി മരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീട് വിലയ്ക്ക് വാങ്ങി ഇന്ത്യക്കാരി. 71 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ വംശജയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ അനിത ലല്ലിയൻ വീട് വാങ്ങിയത്. 2023 ഒക്ടോബര്‍ 29-നാണ് 54 വയസുകാരനായ താരത്തെ ലോസ് ആഞ്ജലിസിലെ വസതിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകം മുഴുവൻ ആരാധകരുള്ള ഫ്രണ്ട്സ് ഷോയിലെ ചാൻഡലർ എന്ന കാഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിന്റെ മരണം ആരാധകർക്കേറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു.
കഴിഞ്ഞ ദീപാവലി ദിവസം വീട്ടില്‍ പൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് അനിത വീട് വാങ്ങിയ വിവരം പുറത്തറിയിക്കുന്നത്. പസഫിക് സമുദ്രത്തെ പശ്ചാത്തലമാക്കിയുള്ള അത്യാഡംബര ഭവനമാണിത്. വീട് വാങ്ങാനുള്ള തീരുമാനത്തിന് മാത്യു പെറിയുടെ മരണവുമായി ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി.
Also Read: പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്താന്‍ ഇസ്രയേൽ
പുതിയ വീടു വാങ്ങിയാല്‍ ഞങ്ങള്‍ പൂജ നടത്തിയതിനു ശേഷമാണ് താമസം ആരംഭിക്കാറുള്ളത്. വീടിന്റെ മുന്‍ ഉടമയുടെ ജീവിതത്തേയും കഴിവിനേയും മറ്റുള്ളവര്‍ക്ക് അദ്ദേഹം നല്‍കിയ സന്തോഷത്തേയും പോസിറ്റീവായാണ് ഞങ്ങള്‍ കാണുന്നത്. വീട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ വാങ്ങിയത്, അല്ലാതെ മുന്‍ ഉടമയുമായി അതിന് ബന്ധമില്ല. പൂളിലുള്ള ബാറ്റ്മാന്‍ ലോഗോ ഉള്‍പ്പടെയുള്ള ചില ഡിസൈനുകള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
Also Read:സോഷ്യൽ മീഡിയ ഉപയോഗം; പ്രായപരിധി 16 വയസ്സാക്കാൻ ഓസ്ട്രേലിയ
3500 സ്‌ക്വയര്‍ ഫീറ്റ് വരുന്ന പ്രോപ്പര്‍ട്ടി 1965ലാണ് നിര്‍മിക്കുന്നത്. നാല് ബെഡ്‌റൂമുകളുള്ള വീടിന്റെ ഏറ്റവും വലിയ ആകര്‍ഷണം കടലിനോട് പശ്ചാത്തമായി വരുന്നു എന്നതാണ്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത് നമ്മള്‍ അറിഞ്ഞും അറിയാതെയും എല്ലാ വീടുകള്‍ക്കും ഓരോ ചരിത്രമുണ്ടെന്നും അനിത ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വ്യക്തമാക്കി.