CMDRF

ഭാര്യയ്‌ക്ക് ഇഞ്ചക്ഷൻ നൽകിയില്ല; ഡോക്ടറെ ഭീഷണിപ്പെടുത്തിയ മൗലാന ഇസ്രാർ അറസ്റ്റിൽ

ഭാര്യയ്‌ക്ക് ഇഞ്ചക്ഷൻ നൽകിയില്ല; ഡോക്ടറെ ഭീഷണിപ്പെടുത്തിയ മൗലാന ഇസ്രാർ അറസ്റ്റിൽ
ഭാര്യയ്‌ക്ക് ഇഞ്ചക്ഷൻ നൽകിയില്ല; ഡോക്ടറെ ഭീഷണിപ്പെടുത്തിയ മൗലാന ഇസ്രാർ അറസ്റ്റിൽ

ന്യൂഡൽഹി : വയറിന് അസ്വസ്ഥതയുള്ള ഭാര്യയുമായി ആശുപത്രിയിലെത്തിയ മൗലാന ഇസ്രാർ ഡോക്ടറെ വെട്ടിക്കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഡൽഹിയിലെ ജഗ് പ്രവേശന് ചന്ദ്ര ആശുപത്രിയിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയെങ്കിലും മരുന്നിന് പകരം കുത്തിവയ്പ്പ് നൽകാൻ ഇസ്രാർ ആവശ്യപ്പെട്ടു. കുത്തിവയ്പ്പിന്റെ ആവശ്യം ഇല്ലെന്ന് ഡോക്ടർ പറഞ്ഞതോടെ പ്രകോപിതനായ പ്രതി ഡോക്ടറോടും നഴ്‌സിങ് ജീവനക്കാരോടും വാക്കേറ്റം തുടങ്ങി. വീഡിയോയിൽ ഇത് വ്യക്തമായി കാണാം . ‘ “ഞാൻ ദൈവത്തോട് സത്യം ചെയ്യുന്നു, . നിങ്ങൾ ആശുപത്രിയിൽ അല്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളെ വെട്ടിക്കൊല്ലുമായിരുന്നു “ എന്നാണ് ഇസ്രാറിന്റെ ഭീഷണി. തുടർന്ന് ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രി അധികൃതർ സംഭവം പോലീസിനെ അറിയിച്ചു. ഇവരെത്തിയാണ് മൗലാനയെ അറസ്റ്റ് ചെയ്തത്.

Top