മികച്ച ആരോഗ്യത്തിന് വേണ്ടി നമ്മൾ കൂടുതലും കഴിക്കുന്നതാണ് പച്ചക്കറികൾ. പോഷകങ്ങളും നാരുകളുടെയും കലവറയാണ് പച്ചക്കറികൾ. വിറ്റാമിൻ സി , പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ലഭിക്കാനും പച്ചക്കറി കഴിക്കണം. എന്നാൽ ഈ ഗുണങ്ങളൊന്നും കിട്ടാത്ത ചില പച്ചക്കറികളുമുണ്ട്. വളരെ ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന പല പഴങ്ങളും പച്ചക്കറികളും ഈ കൂട്ടത്തിലുണ്ടെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. പോഷണം കുറഞ്ഞ ഭക്ഷണങ്ങൾ അറിഞ്ഞിരിക്കാം..
വെള്ളരിക്ക
ജലാംശം കൂടുതലാണെങ്കിലും കലോറി കുറവാണെങ്കിലും വെള്ളരിക്കയിൽ അവശ്യ പോഷകങ്ങൾ കുറവാണ്. മറ്റ് പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ അളവിൽ മാത്രമാണ് വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നത്.
ഓറഞ്ച്
കേൾക്കുമ്പോൾ അമ്പരപ്പ് തോന്നിയാലും സംഭവം സത്യമാണ്- പോഷണം കുറഞ്ഞ പഴമാണ് ഓറഞ്ച്. ശരീരത്തിനും ചർമത്തിനും ഗുണം ചെയ്യുമെങ്കിലും ആഹാരത്തിന് പകരമായി ഇത് കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.
വാഴപ്പഴം
പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കേന്ദ്രമാണ് വാഴപ്പഴമെങ്കിലും പഞ്ചസാരയുടെയും കാർബോ ഹൈഡ്രേറ്റുകളുടെയും അളവ് കൂടുതലാണ്. പോഷകങ്ങൾ നിറഞ്ഞതാണെങ്കിലും ആപ്പിൾ, ബെറി പഴങ്ങളെ അപേക്ഷിച്ച് പോഷകങ്ങൾ കുറവാണ്.
തക്കാളി
വിറ്റാമിൻ സി, കെ എന്നിവയുടെ കേന്ദ്രവും ആൻ്റി ഓക്സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ പോഷകങ്ങൾ കുറവാണ്.
ആപ്പിൾ
നാരുകളുടെയും വിറ്റാമിൻ സിയുടെയും കലവറയാണ് ആപ്പിൾ. എന്നാൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.
ഉരുളക്കിഴങ്ങ്
ഇതിന്റെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. തൊലി കളഞ്ഞ് പാകം ചെയ്യുന്നതോടെ ഉരുളക്കിഴങ്ങിന്റെ ഗുണങ്ങൾ നഷ്ടപ്പെടുന്നു.
തേങ്ങ
സ്റ്റാർച്ച് അധികം അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ, കലോറി എന്നിവ കൂടാൻ കാരണമാകും.
ഗ്രീൻ പീസ്
സ്റ്റാർച്ചാണ് അധികവും ഗ്രീൻപീസിൽ അടങ്ങിയിട്ടുള്ളത്. കാർബോ സഹൈഡ്രേറ്റുകളുടെയും കലോറിയുടെയും കേന്ദ്രമാണ് ഇത്. അതുകൊണ്ട് തന്നെ സ്ഥിരം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.