കൊച്ചി: റസ്റ്റ് എടുക്കാമെന്ന് കരുതി താഴേക്ക് വന്നിട്ടുണ്ട് സ്വർണവില. കുത്തനെ ഉയർന്നത് കുത്തനെ തന്നെ താഴ്ന്നു. സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 59,080 രൂപയാണ് നൽകേണ്ടത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയായി.