CMDRF

മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്; സൂചന നൽകി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി മായങ്കിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിപ്പിക്കാൻ ആ​ഗ്രഹിക്കുന്നു

മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്; സൂചന നൽകി ബിസിസിഐ
മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്; സൂചന നൽകി ബിസിസിഐ

ന്ത്യൻ പ്രീമിയർ ലീ​ഗിന്റെ കഴിഞ്ഞ പതിപ്പിൽ പേസ് ബൗളിങ്ങിൽ വിസ്മയിപ്പിച്ച യുവതാരം മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മായങ്ക് ഉൾപ്പടെയുള്ള പുതുമുഖങ്ങളെ പരീക്ഷിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. മായങ്കിന് കഴിഞ്ഞ മാസം എന്തെങ്കിലും തരത്തിലുള്ള പരിക്കുണ്ടായിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തുന്ന മായങ്ക് പൂർണമായും കായികക്ഷമത വീണ്ടെടുത്തതായി ബിസിസിഐ വൃത്തങ്ങൾ പറയുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി മായങ്കിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിപ്പിക്കാൻ ആ​ഗ്രഹിക്കുന്നു. വലിയൊരു ടെസ്റ്റ് സീസണാണ് വരാനിരിക്കുന്നത്. അതിനാൽ ബം​ഗ്ലാദേശിനെതിരായ ട്വന്റി 20 ടീമിൽ പുതുമുഖ താരങ്ങളെ പരീക്ഷിക്കാൻ ബിസിസിഐ ആ​ഗ്രഹിക്കുന്നു. വലിയ പരമ്പരയ്ക്ക് മുമ്പായി ഹാർദ്ദിക്ക് പാണ്ഡ്യ തന്റെ മികവ് തെളിയിക്കേണ്ടതുണ്ട്. യുവതാരം അഭിഷേക് ശർമയ്ക്കും മികച്ച പരിശീലനം ആവശ്യമുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറിയ മായങ്ക് യാദവിന് നാല് മത്സരങ്ങൾ മാത്രമെ കളിക്കാൻ കഴിഞ്ഞുള്ളു. പരിക്കിനെ തുടർന്ന് താരത്തിന് കൂടുതൽ മത്സരങ്ങളും നഷ്ടമായി. കഴിഞ്ഞ ഐപിഎൽ സീസണിലെ ഏറ്റവും വേ​ഗതയേറിയ പന്തെറിഞ്ഞത് മായങ്ക് ആണ്. 156.7 കിലോ മീറ്റർ വേ​ഗത്തിലായിരുന്നു ഈ പന്ത് മായങ്ക് എറിഞ്ഞത്.

Top