ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തരംഗമായി മാറിയിരിക്കുകയാണ് മയാങ്ക് യാദവ്. 150ന് മുകളില്‍ സ്പീഡില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ താരത്തിന് കഴിയും. കൃത്യമായ ലൈനും ലെങ്തും പാലിച്ചാണ് മയാങ്ക് യാദവിന്റെ ബൗളിംഗ്. ഇതിന് പിന്നില്‍ ചിട്ടയായ ഭക്ഷണക്രമം താരം പാലിക്കുന്നുണ്ട്.
നോണ്‍ വെജ് ഭക്ഷണം കഴിക്കാത്തതില്‍ രണ്ട് കാരണങ്ങളാണ് മയാങ്കിനുള്ളത്. തന്റെ ശരീരത്തിന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ചേരില്ലെന്നതാണ് ഒരു കാരണം. ശ്രീകൃഷ്ണ ഭക്തനായതാണ് മറ്റൊരു കാരണം. തന്റെ മകന്റെ നല്ലതിനായി പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മമത വ്യക്തമാക്കി.
‘ഇപ്പോള്‍ മയാങ്ക് ഒരു വെജിറ്റേറിയന്‍ ആണ്. നേരത്തെ മയാങ്ക് നോണ്‍ വെജ് ഭക്ഷണം കഴിക്കുമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി താരം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചിട്ടില്ല. ദാള്‍, റൊട്ടി, റൈസ്, പാല്‍ തുടങ്ങിയവയൊന്നും മയാങ്ക് കഴിക്കാറില്ല’. ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ മയാങ്കിന്റെ മാതാവ് മമതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.