CMDRF

മേയര്‍ ഡ്രൈവര്‍ തര്‍ക്കം; മേയര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മേയര്‍ ഡ്രൈവര്‍ തര്‍ക്കം; മേയര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മേയര്‍ ഡ്രൈവര്‍ തര്‍ക്കം; മേയര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുളള വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കന്റോണ്‍മെന്റ് പൊലിസിന്റെ നടപടി. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്.

ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇതോടെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാര്‍ഡ് കാണാതായതിനും കേസുണ്ട്. ഇതുകൂടാതെയാണ് കോടതി നിര്‍ദേശ പ്രകാരമുള്ള രണ്ട് കേസുകള്‍.

സംഭവത്തില്‍ പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ അഭിഭാഷകന്റെ ഹര്‍ജിയില്‍ മേയര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

Top